‘ജബ് ഹാരി മെറ്റ് സേജൾ’ എന്ന ചിത്രത്തിൽ ഹാരി എന്ന പേരിൽ എല്ലാവരും വിളിക്കുന്ന ഹരീന്ദർ സിങ് നെഹ്റ എന്ന കഥാപാത്രമായാണ് ഷാരൂഖ് ഖാൻ അഭിനയിക്കുന്നത്. ഒരു പാട്ടുകാരനാകണമെന്നാണ് ഹാരിയുടെ ആഗ്രഹം. അതിനായി ഹാരി വീടു വിട്ട് കാനഡയിലേക്ക് പോകുന്നു. എന്നാൽ സേജളിനെ ഹാരി കാണുന്നതോടെ ജീവിതം മാറിമറിയുന്നു. അനുഷ്ക ശർമയാണ് ചിത്രത്തിൽ സേജൾ ആയി എത്തുന്നത്.

ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഷാരൂഖ് ആരാധകരോട് പങ്കുവച്ചത്. വിഡിയോയിൽ ആരാധകർക്ക് സന്തോഷം നൽകുന്ന മറ്റൊരു കാര്യവും ഷാരൂഖ് പറയുന്നുണ്ട്. ‘സേജൾ’ എന്നു പേരുളള പെൺകുട്ടികൾ ലോകത്തിന്റെ ഏതു ഭാഗത്താണോ കൂടുതലായും ഉളളത് അവിടെ ഷാരൂഖ് എത്തും. ‘സേജൾ’ എന്നു പേരുളള പെൺകുട്ടികളെ അവിടെയെത്തി കാണുമെന്നാണ് ഷാരൂഖ് ഉറപ്പു പറഞ്ഞിരിക്കുന്നത്. ”ഈ ലോകത്ത് നിരവധി സേജൾമാരുണ്ടാകും. അവരെയൊക്കെ കാണാൻ എനിക്ക് ആഗ്രഹമുണ്ട്. ഏതു നഗരത്തിലാണ് സേജൾ എന്നു പേരുളള പെൺകുകുട്ടികൾ കൂടുതലുളളതെന്ന് നിങ്ങൾ പറയൂ. ആ നഗരം ഞാൻ സന്ദർശിക്കും” എന്നാണ് ഷാരൂഖ് വിഡിയോയിൽ പറയുന്നത്.

ഇംതിയാസ് അലിയാണ് ‘ജബ് ഹാരി മെറ്റ് സേജൾ’ എന്ന ചിത്രത്തിന്റെ സംവിധായകൻ. ഓഗസ്റ്റ് നാലിനാണ് ചിത്രം തിയേറ്ററിലെത്തുക. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഷാരൂഖും അനുഷ്കയും. റബ് നേ ബനാ ദി ജോഡി (2008), ജബ് തക് ഹേ ജാൻ(2012) എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഷാരൂഖ് ഖാനും അനുഷ്‌ക ശർമ്മയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ