ഷാരൂഖ് ഖാനും അനുഷ്ക ശർമയും ജോഡികളായെത്തുന്ന ചിത്രമാണ് ‘ജബ് ഹാരി മെറ്റ് സെജാൾ’. ഷാരൂഖ് ചിത്രത്തിനു പേര് നിർദേശിച്ചത് താനാണെന്ന് നടൻ രൺബീർ കപൂർ അടുത്തിടെ പറഞ്ഞിരുന്നു. പേരിട്ടതിനു തനിക്കം പാരിതോഷികം ലഭിച്ചില്ലെന്നും രൺബീർ പരാതി പറഞ്ഞിരുന്നു.

”മെഹബൂബ് സ്റ്റുഡിയോയിൽ ആയിരുന്നു എന്റെ ഷൂട്ടിങ്. അവിടെ വച്ചായിരുന്നു ഷാരൂഖിന്റെയും ഷൂട്ടിങ്. ഇംതിയാസ് അലിയും അനുഷ്കയും അവിടെ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും വാനിൽ ഒരുമിച്ചിരുന്ന് ഷാരൂഖ് ചിത്രത്തിനായി പല പേരുകളും നിർദേശിച്ചു. അപ്പോൾ ഞാനാണ് ‘ജബ് ഹാരി മെറ്റ് സേജൾ’ എന്ന പേര് നിർദേശിച്ചത്. അതു കേട്ടപ്പോൾ അവരെല്ലാം എന്നെ കളിയാക്കി. എന്നാൽ അവർ പിന്നീട് ആ പേരു തന്നെ തിരഞ്ഞെടുത്തു. അതിലൂടെ ചിത്രത്തിന്റെ ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഞാനാണ് പേര് നിർദേശിച്ചതെങ്കിലും എനിക്ക് അതിന് പാരിതോഷികം ഒന്നും കിട്ടിയില്ലെന്നത് ദുഃഖകരമായ കാര്യമാണ്. ഷാരൂഖ് സാർ ഞാൻ മന്നത്തിലേക്ക് (ഷാരൂഖിന്റെ വസതി) ഞാൻ വരുന്നുണ്ട്. 5000 രൂപ റെഡിയാക്കി വച്ചോളൂ”വെന്ന് തന്റെ പുതിയ ചിത്രമായ ജഗ്ഗ ജാസൂസിന്റെ പ്രചാരണ പരിപാടിയിൽ രൺബീർ പറഞ്ഞു.

രൺബീറിന്റെ സങ്കടം കേട്ട ഷാരൂഖ് ഒടുവിൽ പാരിതോഷികം നൽകിയിരിക്കുകയാണ്. രൺബീറിന് 5000 രൂപ നൽകുന്നതിന്റെ ചിത്രം ഷാരൂഖ് തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രത്തിന് പേരിട്ടതിനുപിന്നാലെ 1989 ൽ പുറത്തിറങ്ങിയ ‘ഹാരി മെറ്റ് സല്ലി’ എന്ന ചിത്രത്തിന്റെയും ഇംതിയാസ് അലിയുടെ ‘ജബ് വീ മെറ്റ്’ എന്ന ചിത്രത്തിന്റയും പേരുകൾ ചേർത്ത് നിരവധി ട്രോളുകൾ പുറത്തുവന്നിരുന്നു. ഈ രണ്ടു ചിത്രങ്ങളുടെ പേരുകളുമായി ഷാരൂഖ് ചിത്രത്തിനു സാമ്യമുണ്ടെന്നായിരുന്നു പലരും വിമർശിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook