Latest News

റൊമാന്റിക് ചിത്രവുമായി ഷാരൂഖും അനുഷ്കയും; ‘ജബ് ഹാരി മെറ്റ് സേജൽ’ പോസ്റ്റർ

പ്രേക്ഷകരുടെ ആകാംഷ വാനോളമുയർത്തുന്നതാണ് ഈ രണ്ട് പോസ്റ്ററുകളും

shah rukh khan, anushka sharma

ഷാരൂഖ് ഖാനും അനുഷ്‌ക ശർമ്മയും പ്രധാന വേഷത്തിലെത്തുന്ന ‘ജബ് ഹാരി മെറ്റ് സേജൽ’ സിനിമയുടെ ആദ്യ ലുക്ക് പുറത്തിറങ്ങി. ഇംതിയാസ് അലിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പുതിയ രണ്ട് ലുക്കാണ് അനുഷ്‌ക ശർമ്മയും ഷാരൂഖ് ഖാനും തങ്ങളുടെ ട്വിറ്റർ പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുൻപ് ഈ സിനിമയ്‌ക്ക് നിരവധി പേരുകൾ പറഞ്ഞ് കേട്ടിരുന്നെങ്കിലും ഇന്നലെയാണ് ‘ജബ് ഹാരി മെറ്റ് സേജൽ’ എന്ന പേര് തീരുമാനിച്ചത്.

അനുഷ്‌ക ശർമ്മയും ഷാരൂഖുമാണ് പോസ്റ്ററുകളിൽ നിറഞ്ഞ് നിൽക്കുന്നത്. ആകാശത്തേയ്‌ക്ക് കൈകളുയർത്തി നൃത്തം ചെയ്യുന്ന ഷാരൂഖാണ് ഒരു പോസ്റ്ററിലുളളത്. പ്രേക്ഷകരുടെ ആകാംക്ഷ വാനോളമുയർത്തുന്നതാണ് ഈ രണ്ട് പോസ്റ്ററുകളും.

രസകരമായ രീതിയിലാണ് ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകൾ താരങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സിനിമയുടെ പേരിന്റെ ആദ്യ ഭാഗമായ ജബ് ഹാരി എന്ന് എഴുതിയ പോസ്റ്റർ അനുഷ്‌കയും മെറ്റ് സേജൽ എന്നുളളത് ഷാരൂഖുമാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിട്ടുളളത്.

യൂറോപ്പിലാണ് ഈ ഷാരൂഖ് സിനിമയുടെ കുറേ ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. റബ് നേ ബനാ ദി ജോഡി(2008), ജബ് തക് ഹേ ജാൻ(2012) എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഷാരൂഖ് ഖാനും അനുഷ്‌ക ശർമ്മയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷയും വലുതാണ്. ഓഗസ്റ്റ് നാലിന് ചിത്രം തിയേറ്ററിലെത്തും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jab harry met sejal first look shah rukh khan and anushka sharma

The moderation of comments is automated and not cleared manually by malayalam.indianexpress.com