മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കുന്ദന്‍ ഷാ ഹൃദാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 69കാരനായ ഷാ മുംബൈയിലെ വസതിയിൽവച്ചായിരുന്നു അന്തരിച്ചത്. ജാനേ ബി ദോ യാരോ (1983), കഭി ഹാൻ കഭി നാ (1993) എന്നിങ്ങനെ നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

നുക്കാദ് (1986), വഗ്ലെ കി ദുനിയാ (1988) എന്നീ ടെലിവിഷന്‍ പരിപാടികളഎിലൂടേയും അദ്ദേഹം സുപരിചിതനാണ്. 2014ല്‍ പുറത്തിറങ്ങിയ ‘പി സെ പിഎം തക് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.

ജാനേ ബൈ ദോ യാരോ എന്ന സിനിമയ്ക്ക് മികച്ച സംവിധായകനുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. ബോളിവുഡിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് ചിത്രം കണക്കാക്കപ്പെടുന്നത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലാണ് അദ്ദേഹം സംവിധാനം പഠിച്ചത്. ക്യാ കെഹന (2000), ദില്‍ ഹെ തുമാര (2002) എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ