scorecardresearch

കൊലമാസ്സായി രംഗണ്ണനും പിള്ളേരും; 'ആവേശ'ത്തിലെ 'ജാഡ' പാട്ടിന്റെ വീഡിയോ പുറത്ത്

'ആവേശം' എന്ന ഫഹദ് ഫാസിൽ ചിത്രത്തിലെ 'ജാഡ' എന്ന വീഡിയോ ഗാനം പുറത്ത്. 'രോമാഞ്ച'ത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

'ആവേശം' എന്ന ഫഹദ് ഫാസിൽ ചിത്രത്തിലെ 'ജാഡ' എന്ന വീഡിയോ ഗാനം പുറത്ത്. 'രോമാഞ്ച'ത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

author-image
Entertainment Desk
New Update
Aavesham Movie, Fahadh Faasil

(ഫൊട്ടോ: സ്ക്രീൻഗ്രാബ്)

'ആവേശം' എന്ന ഫഹദ് ഫാസിൽ ചിത്രത്തിലെ 'ജാഡ' എന്ന വീഡിയോ ഗാനം പുറത്ത്. സൂപ്പർ ഹിറ്റ് ചിത്രം 'രോമാഞ്ച'ത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആവേശം'. രംഗൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്.  കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് ചിത്രം പറയുന്നത്.

Advertisment

റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരും ചിത്രത്തിലുണ്ട്.

അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിർ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകരുന്നു. എഡിറ്റർ-വിവേക് ഹർഷൻ.

Advertisment

Read More Entertainment Stories Here

Fahadh Faasil Entertainment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: