Ittymaani Made in China, Brothers Day, Finals Movie Release Highlights: ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’, ‘ബ്രദര്‍സ് ഡേ’, ‘ഫൈനല്‍സ്’ എന്നീ മൂന്ന് ഓണച്ചിത്രങ്ങള്‍ ഇന്ന് റിലീസ്. ഓണച്ചിത്രങ്ങളില്‍ ആദ്യമെത്തിയത്‌ നിവിന്‍ പോളി-നയന്‍‌താര ടീമിന്റെ ‘ലവ് ആക്ഷന്‍ ഡ്രാമ’യാണ്. നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’.

Read Here: Nivin Pauly Nayanthara Love Action Drama Review:കംഫര്‍ട്ട് സോണിലേക്ക് മടങ്ങിയെത്തി നിവിന്‍ പോളി

മോഹന്‍ലാല്‍ നായകനാകുന്ന ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’ സംവിധാനം ചെയ്യുന്നത് ജോജു-ജിബി എന്നിവര്‍ ചേര്‍ന്നാണ്.  നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന ‘ബ്രദര്‍സ് ഡേ’.  രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൈനല്‍സ്’.  മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരന്‍ജ്ജ് മണിയന്‍പിള്ളരാജുവും ഇതില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

Ittymaani Made in China: മോഹൻലാല്‍ നായകനാകുന്ന ഇട്ടിമാണി

Mohanlal starrer Ittymaani: Made in China release: മോഹന്‍ലാല്‍ നായകനാവുന്ന ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യാണ് ഓണം ചിത്രങ്ങളിൽ സൂപ്പർസ്റ്റാർ പരിവേഷത്തോടെ നിൽക്കുന്ന ചിത്രങ്ങളിലൊന്ന്.

ആശിര്‍വ്വാദ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകരായ ജിബിയും ജോജുവും ചേർന്നാണ്. ഏറെ നാളുകൾക്കു ശേഷം തൃശ്ശൂർ പശ്ചാത്തലത്തിലുള്ള കഥാപാത്രമായി മോഹൻലാൽ സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ഇട്ടിമാണി’.

നവാഗതരായ ജിബിയും ജോജുവും തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നതും. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ‘ഇട്ടിമാണി’യിലൂടെ ആദ്യമായി സ്വതന്ത്രസംവിധായകരാവുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് എന്ന പ്രത്യേകതയും ‘ഇട്ടിമാണി’യ്ക്കുണ്ട്.

ഹണി റോസാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ്. മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും ‘ഇട്ടിമാണി’യിൽ അഭിനയിക്കുന്നുണ്ട്. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.

Read more: Onam 2019: ഓണം വസ്ത്രവിപണി കീഴടക്കാൻ ‘ഇട്ടിമാണി’ മുണ്ടും

Brother’s Day: പൃഥ്വിരാജ്, ഒപ്പം മൂന്നു നാലു നായികമാരുമായി ‘ബ്രദേഴ്സ് ഡേ’

Prithviraj Starer Brother’s Day Release: നടൻ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്സ് ഡേ’യിൽ പൃഥ്വിരാജിനൊപ്പം ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, മഡോൺ സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. തമിഴ് നടൻ പ്രസന്നയും ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. തമാശയ്ക്ക് പ്രാധാന്യം നൽകിയുള്ള ചിത്രമാണെന്ന സൂചനകളാണ് ടീസറും പോസ്റ്ററുകളുമെല്ലാം നൽകുന്നത്.

‘ബ്രദേഴ്സ് ഡേ’യില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് കഥാപാത്രത്തിന്റെ പേര്. നാല് നായികമാര്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമാണ് നൽകിയിരിക്കുന്നതെന്ന് സംവിധായകൻ കലാഭവൻ ഷാജോൺ ഒരു അഭിമുഖത്തിനിടെ വ്യക്തിമാക്കിയിരുന്നു.

“രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ എന്റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു ബൗണ്ട് സ്ക്രിപ്റ്റ് (പൂര്‍ണ്ണമായ തിരക്കഥ) കൊണ്ട് വന്നു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാല്‍ തിരക്കഥ എഴുതപ്പെട്ട രീതിയില്‍, അതിന്റെ ഡീറൈലിങ് എന്നിവയില്‍ നിന്ന് തന്നെ എനിക്ക് വ്യക്തമായി, ഇത് സംവിധാനം ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദേഴ്സ് ഡേ!”, എന്നാണ് ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചത്.

Finals: സൈക്ലിസ്റ്റായി രജിഷയെത്തുന്ന ‘ഫൈനൽസ്’

Rajisha Vijayan Starer Finals Release: ‘ജൂണി’നു ശേഷം രജിഷ വിജയൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘ഫൈനൽസ്’. നവാഗതനായ പി ആർ അരുൺ ആണ് ‘ഫൈനൽസ്’ സംവിധാനം ചെയ്യുന്നത്. നാടകപ്രവര്‍ത്തകനും നടി മുത്തുമണിയുടെ ഭർത്താവും കൂടിയാണ് അരുൺ. ‘ഫൈനൽസി’ന്റെ കഥയൊരുക്കിയിരിക്കുന്നതും അരുൺ തന്നെയാണ്. ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ഒരു സൈക്കിൾ താരത്തിന്റെ വേഷമാണ് ചിത്രത്തിൽ രജിഷ കൈകാര്യം ചെയ്യുന്നത്. ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘തീവണ്ടി’യിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നിരഞ്ജ് ആണ് നായകൻ. മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ ‘പറക്കാം പറക്കാം’ എന്ന ഗാനം അടുത്തിടെ യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. എം.ഡി.രാജേന്ദ്രൻ എഴുതിയ വരികൾക്ക് ഈണം നൽകിയത് കൈലാസ് മേനോനാണ്. യാസിൻ നിസാറും ലതാ കൃഷ്ണയും ചേർന്ന് ആലപിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: Onam Release: നവാഗതർ കയ്യൊപ്പു ചാർത്തുന്ന ഒരു ഓണം റിലീസ് കാലം