/indian-express-malayalam/media/media_files/uploads/2018/10/Its-wrap-for-Rajnikanth-Karthik-subbaraj-Petta.jpg)
Its wrap for Rajnikanth Karthik subbaraj Petta
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'പേട്ട' ചിത്രീകരണം പൂര്‍ത്തിയായി. രജനീകാന്ത് തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
It’s a wrap for #Petta. 15 days ahead of schedule. I thank @sunpictures@karthiksubbaraj@DOP_Tirru and the entire team Involved. Here’s Wishing everyone a very happy #Vijayadashami
— Rajinikanth (@rajinikanth) October 19, 2018
"എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങള്‍, സ്വപ്നസാക്ഷാത്ക്കാരം. 'പേട്ട' ഷൂട്ടിങ് കഴിഞ്ഞു. എന്റെ ടീമിന് നന്ദി. തലൈവര്‍ ചിത്രം സംവിധാനം ചെയ്തു എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ ആവുന്നില്ല. സ്വപ്നം പോലെ തന്നെ തോന്നുന്നു", രജനീകാന്തിന് നന്ദി പറഞ്ഞു കൊണ്ട് കാര്‍ത്തിക് സുബ്ബരാജ് കുറിച്ചു.
Thanks thalaivaaaa Best days of my life.... Dream come true.... #Petta shoot wrapped... Thanks to the whole team for making this happen.... Still can't believe that I directed a Thalaivar film... All feels like a dream... https://t.co/cFR93QbEMq
— karthik subbaraj (@karthiksubbaraj) October 19, 2018
ഹിറ്റ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് സൂപ്പര്‍സ്റ്റാര്‍ പ്രത്യക്ഷപ്പെടുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ രജനിയുടെ വില്ലന്‍. ഇന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും മികച്ച നടന്മാരിലൊരാളായ നവാസുദ്ദീന്‍ സിദ്ദിഖി, സിമ്രാന്‍, തൃഷ, ബോബി സിന്‍ഹ തുടങ്ങി വന്‍ താര നിരയാണ് 'പേട്ട'യില്‍ അണി നിരക്കുന്നത്.
രജനീകാന്ത് ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തകളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ എപ്പോഴും സ്വീകരിക്കാറുള്ളത്. 'പേട്ട' ടൈറ്റില്‍ റിലീസ് ചെയ്തപ്പോഴും കഥ മറിച്ചായിരുന്നില്ല. യൂടൂബില്‍ റിലീസ് ചെയ്ത് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് 1,584,864 ലക്ഷം ആളുകളാണ് ഫസ്റ്റ് ലുക്ക് കണ്ടത്. ഇതിന് പിന്നാലെ രണ്ടാമത്തെ പോസ്റ്ററും വന്നതോടെ ആരാധകരാകെ ആവേശത്തിലാണ്.
Read More: സ്‌റ്റൈലിഷ് ലുക്കുമായി രജനി; ആവേശം തീര്‍ത്ത് 'പേട്ട'യുടെ രണ്ടാം പോസ്റ്റര്‍
അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. സണ്‍ പിക്ചേഴ്സ് ഫിലിംസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രഖ്യാപിച്ച ദിവസം മുതല്‍ 'പേട്ട'യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.