തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. നയൻസിനൊപ്പം അഭിനയിക്കാൻ ആഗ്രഹിക്കാത്ത നടൻമാർ വിരളമായിരിക്കും. നയൻതാര-വിജയ് സേതുപതി ജോഡികളായെത്തിയ ചിത്രമായിരുന്നു നാനും റൗഡി താൻ. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ചിത്രം വൻഹിറ്റായിരുന്നു. ചിത്രത്തിൽ നയൻസിനൊപ്പം അഭിനയിച്ചത് തന്റെ ആഗ്രഹം കൊണ്ടല്ലായിരുന്നുവെന്നു പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി.

നയൻതാരയോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ച് നടിച്ചു, ഇത്തവണ ഏതു നടിക്കൊപ്പം അഭിനയിക്കാനാണ് താൽപര്യമെന്ന് പത്രസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവർത്തകൻ വിജയ് സേതുപതിയോട് ചോദിച്ചു. ഇതിനു മറുപടിയായാണ് ആഗ്രഹം കൊണ്ടല്ല താൻ നയൻതാരയ്ക്കൊപ്പം അഭിനയിച്ചതെന്ന് വിജയ് സേതുപതി പറഞ്ഞത്. സിനിമയിൽ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. നാനും റൗഡി താൻ ചിത്രത്തിലും സംവിധായകൻ എനിക്കും മുൻപേ നായികയെ തീരുമാനിച്ചിരുന്നു. നയൻതാര ആ സിനിമയിൽ കരാർ ഒപ്പിട്ടതിനുശേഷമാണ് താൻ കമ്മിറ്റ് ചെയ്തതെന്നും വിജയ് സേതുപതി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook