ജീത്തു ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ദി ബോഡി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഇമ്രാന്‍ ഹാഷ്മി നായകനാകുന്ന ചിത്രത്തില്‍ വേദിക കുമാറാണ് നായിക. വേദികയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. ചിത്രത്തില്‍ ബോളിവുഡിലെ മുതിര്‍ന്ന താരം റിഷി കപൂറും അഭിനയിക്കുന്നുണ്ട്. മുംബൈയിലും മൗറീഷ്യസിലും 45 ദിവസം നീണ്ട ചിത്രീകരണമാണ് നടന്നത്. ഓഗസ്റ്റില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും.
ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലാണ് വേദിക ചിത്രത്തിലെത്തുന്നതെന്നും ദേശീയ തലത്തിൽ ഒഡീഷനുകളും സ്‌റ്റാർ ഹണ്ടുകളും നടത്തിയ ശേഷമാണ് വേദികയെ നായികയായി തിരഞ്ഞെടുത്തതെന്നും സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു.
മലയാളത്തിൽ ജെയിംസ് ആന്‍ഡ് ആലീസ്, ശൃംഗാരവേലന്‍ തുടങ്ങിയ ചിത്രങ്ങളിൽ വേദിക അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രമായ പരദേശിയിലൂടെയാണ് വേദിക ശ്രദ്ധിക്കപ്പെടുന്നത്.