scorecardresearch

Ithiri Neram OTT: റോഷൻ മാത്യുവിന്റെ ഇത്തിരി നേരം ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?

Ithiri Neram OTT Release: ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിശാഖ് ശക്തിയാണ്

Ithiri Neram OTT Release: ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിശാഖ് ശക്തിയാണ്

author-image
Entertainment Desk
New Update
Ithiri Neram OTT

Ithiri Neram OTT

Ithiri Neram OTT Release: റോഷൻ മാത്യുവിനേയും സെറിൻ ശിഹാബിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ചിത്രമാണ് 'ഇത്തിരി നേരം'. നവംബർ ഏഴിനായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇത്തിരി നേരം ഇപ്പോൾ ഒടിടിയിലൂടെ റിലീസിനെത്തുകയാണ്.

Advertisment

ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിശാഖ് ശക്തിയാണ്. നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ മൈത്രേയൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Also Read: ആ സ്നേഹത്തിന് അതിർവരമ്പുകളില്ല; ബച്ചന്റെ കൊച്ചുമകന് ഫ്ലൈയിംഗ് കിസ്സ് നൽകി രേഖ

മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിക്കുന്നത്. ഛായാഗ്രഹണം രാകേഷ് ധരൻ, എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്‌, സംഗീതം ബേസിൽ സിജെ എന്നിവർ നിർവഹിച്ചിരിക്കുന്നു.

Also Read: വീട്ടിൽ ചെന്നു കയറിയപ്പോൾ, ദേ ഭാര്യയും കുട്ടിയും, റിയാലിറ്റി ഹിറ്റ് മി ഹാർഡ്; ചിരിയുണർത്തി ബേസിലിന്റെ സ്പീച്ച്

Ithiri Neram: ഇത്തിരി നേരം ഒടിടി

സൺ നെക്സ്ടിലൂടെയാണ് ഇത്തിരി നേരം ഒടിടിയിലെത്തിയിരിക്കുന്നത്. ഇന്ന് അർധരാത്രി മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Also Read: വേർപിരിഞ്ഞെങ്കിലും ആ സൗഹൃദം മായുന്നില്ല; പ്രിയദർശന്റെ കൈപിടിച്ച് ലിസിയെത്തി, വീഡിയോ

New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: