/indian-express-malayalam/media/media_files/uploads/2020/02/vijay-vijay-sethupathi.jpg)
നടൻ വിജയ്‌ക്കും ബിഗിലിന്റെ നിർമ്മാതാക്കൾക്കുമെതിരെ അടുത്തിടെ നടന്ന ആദായനികുതി വകുപ്പിന്റെ പരിശോധനയ്‌ക്കെതിരെ രംഗത്തെത്തിയ വിജയ് സേതുപതിയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങൾ. തമിഴ്‌നാട്ടിലെ സിനിമാ മേഖലയിലെ ക്രിസ്ത്യന്‍ മതപരിവര്‍ത്തനത്തിന്റെ കണ്ണികളിലൊരാണ് വിജയ് സേതുപതി എന്നാണ് ആരോപണം. എന്നാൽ തനിയ്‌ക്കെതിരെ അപവാദം പരത്തുന്നവർക്ക് വായടപ്പിക്കുന്ന മറുപടിയുമായാണ് മക്കൾ സെൽവൻ രംഗത്തെത്തിയിരിക്കുന്നത്.
Read More: അന്ന് അച്ഛനൊപ്പം ഇന്ന് മകനൊപ്പം; 'അയ്യപ്പനും കോശിയും' ചിത്രത്തിൽ തിളങ്ങി കോട്ടയം രമേഷ്
പോയി വേറെ പണി നോക്കെടോ (പോയി വേറൈ വേലൈ ഇരുന്താ പാര്ങ്കടാ) എന്നാണ് വിജയ് സേതുപതി വിഷയത്തോട് പ്രതികരിച്ച് ട്വിറ്ററില്‍ കുറിച്ചത്. സംഭവത്തില്‍ തന്റെ പേരും വലിച്ചിഴക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വിജയ് സേതുപതിയുടെ പ്രതികരണം.
போயி வேற வேலை இருந்தா பாருங்கடா... pic.twitter.com/6tcwhsFxgT
— VijaySethupathi (@VijaySethuOffl) February 12, 2020
വിജയ് സേതുപതി, ആര്യ, രമേഷ് ഖന്ന എന്നിവര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന് തരത്തിലുള്ള വ്യാജകുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇവര്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനസംഘത്തിലെ അംഗങ്ങളാണെന്നും കുറിപ്പില്‍ പറയുന്നുണ്ടായിരുന്നു. മതപരമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ തമിഴ് സിനിമാ താരങ്ങളില്‍നിന്നു പണം സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്നും കുറിപ്പിൽ ഉണ്ടായിരുന്നു.
നടന്‍ വിജയിയുടെ ക്രിസ്ത്യന്‍ മതസ്ഥനാണെന്നും ജോസഫ് വിജയ് എന്നാണ് ശരിക്കുള്ള പേരെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാക്കള്‍ വിജയിക്കെതിരെ പ്രസ്താവനകള്‍ നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ചെന്നൈയിലുള്ള വിജയ്‌യുടെ വീട്ടില്‍ അടക്കം ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. തുടര്‍ന്ന് നെയ്‌വേലിയില്‍ ഷൂട്ടിങ് ലൊക്കേഷനിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും 24 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വിജയ് നായകനായ 'ബിഗില്‍' എന്ന ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആദായ നികുതി വെട്ടിപ്പ് ആരോപിച്ചായിരുന്നു പരിശോധനയും ചോദ്യംചെയ്യലും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.