നവാഗതനായ ഷാംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രം സ്ട്രീറ്റ് ലൈറ്റസിന്റെ പ്രചരണ പരിപാടികള്‍ക്കായി അബുദാബിയില്‍ എത്തിയതാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പരിപാടിയില്‍ നൂറുകണക്കിന് ആരാധകരായിരുന്നു പങ്കെടുത്തത്. താരത്തിനൊപ്പം ചിത്രം കാണാനും ചില ആരാധകര്‍ക്ക് അവസരം ലഭിച്ചു.

പിന്നീട് മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ആ ചോദ്യം വന്നത്. മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറിന്റെ മകനുമായ ദുല്‍ഖറിനൊപ്പം എന്നാണൊരു ചിത്രം?മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറിന്റെ മകനുമായ ദുല്‍ഖറിനൊപ്പം എന്നാണൊരു ചിത്രം? മമ്മൂട്ടി മറപടി പറഞ്ഞു ‘അതു സംഭവിച്ചേക്കാം. കുറച്ച് സമയമെടുക്കും. നിലവില്‍ അത്തരം പദ്ധതികളൊന്നും ഇല്ല.’

വീട്ടില്‍ ചര്‍ച്ച ചെയ്യാന്‍ ധാരാളം കാര്യങ്ങള്‍ ഉള്ളതുകൊണ്ട് ദുല്‍ഖറുമൊത്ത് സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും നടത്താറില്ലെന്നും മമ്മൂട്ടി പറഞ്ഞു.

റിപബ്ലിക് ദിനത്തിനാണ് മമ്മൂട്ടി നായകനായ ചിത്രം സ്ട്രീറ്റ് ലൈറ്റ് തിയേറ്ററുകളിലെത്തിയത്. ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യ റിലീസാണ് സ്ട്രീറ്റ് ലൈറ്റ്‌സ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ