ഹോളിവുഡ് സിനിമയുടെ സംഗീത സംവിധായികയായി എ.ആർ.റഹ്മാന്റെ സഹോദരി ഇഷ്രതി ഖ്വാദ്രി. ലേക്ക് ഓഫ് ഫയർ എന്ന ഹോളിവുഡ് ചിത്രത്തിലൂടെയാണ് ഇഷ്രതി സംഗീത സംവിധായികയാവുന്നത്. ചിത്രത്തിന് വേണ്ടി ഒരുക്കിയ ഒരു ഗാനത്തെ ആസ്‌പദമാക്കിയുളള വിഡിയോ ഇഷ്രത് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്ക്‌വച്ചു. ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുളള ഒരു സാംപിൾ വിഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.

സ്‌റ്റൈലൻ ലുക്കിൽ പാട്ട് പാടുന്ന ഇഷ്രതാ​ണ് വിഡിയോയിലുളളത്. സിനിമയിൽ ഈണമിട്ട ഒരു ഗാനത്തിന്റെ തമിഴ് വേർഷനാണ് ഈ വിഡിയോയിലുളളത്. ആവേശം നിറക്കുന്നതാണ് ഈ ഗാനത്തിന്റെ സംഗീതം. തമിഴ്, ഇംഗ്ളീഷ് ഗാനങ്ങളാണ് ലേക്ക് ഓഫ് ഫയറിലുളളത്.

എ.ആർ.റഹ്മാനോടൊപ്പം സംഗീത വേദികളിൽ സജീവമാണ് ഇഷ്രത്. റഹ്മാൻ ഗാനങ്ങളുടെ ബാക്കിങ്ങ് വോക്കലിലും സ്‌റ്റേജ് പരിപാടികളിലും നാം കണ്ട് പരിചയിച്ച മുഖമാണ് ഇഷ്രതിന്റേത്. റഹ്മാൻ സംഗീതം നൽകിയ എന്നിലെ മഹാഒളിയോ എന്ന ആൽബം ഗാനം പാടിയതും ഇഷ്രതും മറ്റൊരു സഹോദരിയായ എ.ആർ.റെയ്ഹാ‌നയും ചേർന്നാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ