scorecardresearch

രാജ്യങ്ങളുടെ ശത്രുത മറികടക്കാൻ ഒളിവിലൊരു സിനിമാ നിർമ്മാണം

ചരിത്രത്തിലാദ്യമായി ഇസ്രായേൽ- ഇറാൻ സംവിധായകർ ഒന്നിച്ച് ഒരു സിനിമ ചിത്രീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളെയും വിലക്കുകളെയും മറികടന്നാണ് ഒരുമിച്ചൊരു സിനിമയെന്ന സ്വപ്നം സാധ്യമാക്കിയത്

ചരിത്രത്തിലാദ്യമായി ഇസ്രായേൽ- ഇറാൻ സംവിധായകർ ഒന്നിച്ച് ഒരു സിനിമ ചിത്രീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളെയും വിലക്കുകളെയും മറികടന്നാണ് ഒരുമിച്ചൊരു സിനിമയെന്ന സ്വപ്നം സാധ്യമാക്കിയത്

author-image
Entertainment Desk
New Update
film festival, iranian movies, israel movies, film festival movies list

Tatsumi Movie Still, Photo. Twitter



അവിശ്വാസത്തിന്റെ മുൾമുനയിൽ നിൽക്കുന്ന രണ്ട് രാജ്യങ്ങളുടെ അധികാരത്തിന്റെ അതിർവരമ്പുകളെ മറികടന്ന് ഒരു സിനിമ. ത്രില്ലർ സിനിമയുടെ കഥയെ വെല്ലുന്ന രീതിയിലാണ് സിനിമയുടെ നിർമ്മാണം. ചരിത്രത്തിലാദ്യമായി ഇസ്രായേൽ- ഇറാൻ സംവിധായകർ ഒന്നിച്ച് ഒരു സിനിമ ചിത്രീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളെയും വിലക്കുകളെയും മറികടന്നാണ് ഒരുമിച്ചൊരു സിനിമയെന്ന സ്വപ്നം സാധ്യമാക്കിയത്. സാർ അമീർ ഇബ്രാഹിമിയും ഗൈ നാറ്റിവുമാണ് സിനിമയേക്കാളേറെ നാടകീയമായി നിർമ്മിച്ച ഈ സിനിമയുടെ സംവിധായകർ.

Advertisment

ഇസ്രായേൽ സംവിധായകനാണ് ഗൈ നാറ്റിവ്, ഇറാനിൽ നിന്നുള്ള സംവിധായകയും നടിയുമാണ് സാർ അമീർ ഇബ്രാഹിമി എന്ന സഹറ അമീർ ഇബ്രാഹിമി. 'ഹോളി സ്പൈഡർ' എന്ന ചിത്രത്തിന് 2022-ൽ കാനിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയ താരമാണ് അമീർ ഇബ്രാഹിമി. 2008-ൽ തന്റെ സ്വകാര്യ വീഡിയോ ചോർന്നതിനെത്തുടർന്ന് തടവും ചാട്ടവാറടിയും ഭയന്ന് ഇറാനിൽ നിന്ന് അവർ പലായനം ചെയ്തിരുന്നു.

സിനിമയിൽ ഭരണാധികാരികൾ ഇടപെടാതിരിക്കാൻ രഹസ്യമായാണ് ഈ ടെൻസ് ത്രില്ലർ ഴോണറിലുള്ള സിനിമ ജോർജിയയിൽ ചിത്രീകരിച്ചത്. കഴിഞ്ഞയാഴ്ച വെനീസ് ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ നടത്തിയ 'ടാറ്റാമി' എന്ന ചിത്രമാണ് ചരിത്രമെഴുതിയത്. ലോക ജൂഡോ ചാമ്പ്യൻഷിപ്പിനെ കേന്ദ്രീകരിച്ചുള്ള ടെൻഷൻ ത്രില്ലറാണ് 'ടാറ്റാമി'.

Advertisment
&t=1s

സിനിമ ചിത്രീകരിച്ചത് ഇസ്രായേലിലോ ഇറാനിലോ ആയിരുന്നില്ല. ജോർജിയിയലായിരുന്നു. ഇറാൻകാർക്ക് സുഗമമായി എത്താൻ സാധിക്കുന്ന ജോർജിയയിലാണ് സിനിമയുടെ ഷൂട്ടിങ് നടന്നത്. സംവിധായകരായ അമീർ ഇബ്രാഹിമിയുടം നറ്റീവും അവിടെ രണ്ട് വ്യത്യസ്ത ഹോട്ടലുകളിലായാണ് താമസിച്ചത്. ഇംഗ്ലീഷായിരുന്നു അവരുടെ സംസാരഭാഷ.

'അവിടെ ധാരാളം ഇറാനികൾ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു, അതിനാൽ സിനിമയെ കുറിച്ചുള്ള കാര്യം ഞങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു,' അവാർഡ് നേടിയ നടിയും സിനിമയിലെ അഭിനേത്രിയുമായ അമീർ ഇബ്രാഹിമി പറഞ്ഞു. ജൂഡോ പരിശീലകയായാണ് അവർ ഈ സിനിമയിൽ അഭിനയിക്കുന്നത്.

'ഒളിവിലെന്ന പോലെ രഹസ്യമായാണ് ഞങ്ങൾ കാര്യങ്ങൾ ചെയ്തത്. കാരണം അത് അപകടകരമായ കാര്യമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു,' നറ്റിവ് പറഞ്ഞു.

ജൂഡോ മത്സരത്തിന്റെ ഒരു ദിവസമാണ് സിനിമയുടെ കഥ. ഇറാനിയൻ ജുഡോ ചാമ്പ്യൻ ഇസ്രായേൽ താരവുമായുള്ള മത്സരമൊഴിവാക്കാൻ പരുക്ക് എന്ന വ്യാജകാരണം പറയുന്നതുമായി ബന്ധപ്പെട്ടാണ് സിനിമ.

'ടാറ്റാമി'യ്ക്ക് പ്രചോദനമായത് 2021ൽ നടന്ന ഒരു സംഭവമാണ്. ഇസ്രായേൽ-ഇറാൻ ജൂഡോ മത്സരവുമായി ബന്ധപ്പെട്ട് ഇറാൻ സ്വീകരിച്ച നിലപാടും അതിനെതിരെ രാജ്യാന്തര ജൂഡോ ഫെഡറേഷനുമായി ബന്ധപ്പെട്ട നാല് വർഷത്തെ വിലക്കുമാണ് സിനിമയ്ക്ക് ആധാരമായ വിഷയം.

Film Festival

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: