സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ ഷെയ്ൻ നിഗമിനെ നായകനാക്കി നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘ഇഷ്കി’ന്റെ ടീസർ റിലീസായി. ഒരു കാറിനകത്തെ റൊമാന്റിക് രംഗങ്ങളാണ് ടീസറിൽ നിറയുന്നത്. പൃഥ്വിരാജ് നായകനായ ‘എസ്ര’യിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായിക. നടന്‍ പൃഥ്വിരാജ് ആണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.

രതീഷ് രവിയാണ് ‘ഇഷ്കി’ന്റെ തിരക്കഥ ഒരുക്കിയത്. ഷാൻ റബ്മാൻ സംഗീതം നിർവ്വഹിച്ചിരിക്കുന്നു. നോട്ട് എ ലവ് സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

‘കുമ്പളങ്ങി നൈറ്റ്സി’ന്റെ ഗംഭീരവിജയത്തിനു ശേഷം തിയേറ്ററുകളിലെത്തുന്ന ഷെയ്ൻ നിഗം ചിത്രമാണ് ‘ഇഷ്ക്’. ചുണ്ടില്‍ എരിയുന്ന സിഗരറ്റും തീക്ഷ്ണമായ നോട്ടവുമൊക്കെയായി കട്ട മാസ് ലുക്കിൽ ഷെയ്ന്‍ നിഗം പ്രത്യക്ഷപ്പെട്ട ‘ഇഷ്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായ വിശേഷം ഷെയ്ൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. . ‘അങ്ങനെ അലറി കരഞ്ഞുകൊണ്ട് ഡബ്ബിംഗ് പൂര്‍ത്തിയായി’ എന്ന ക്യാപ്ഷനോടെയാണ് ഷെയ്ൻ വീഡിയോ പങ്കുവെച്ചത്. ഏപ്രിലിൽ ചിത്രം റിലീസിനെത്തുമെന്നാണ് സൂചനകൾ.

Read more: അലറിക്കരഞ്ഞ് ഷെയ്ന്‍ നിഗം; ‘ഇഷ്‌കി’ന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ