Latest News
മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു

‘ഇഷ്ക്’ ഹിന്ദിയിലേക്ക്

ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും

ishq hindi remake, ഇഷ്ക്, ഇഷ്‌ക്, shane nigam, Anuraj Manohar, ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ആൻ ശീതൾ, ലിയോണ ലിഷോയ്, shine tom chacko, ann sheethal, leona lishoy, malayalam movies, malayalam cinema, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

പോയവർഷം ബോക്സ് ഓഫീസിലും പ്രേക്ഷകരുടെ മനസ്സിലും ഇടം പിടിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘ഇഷ്ക്’. ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് സംവിധാനം ചെയ്ത ചിത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന് ഹിന്ദിയിലും റിമേക്ക് ഒരുങ്ങുകയാണ്.

ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജും തിരക്കഥാകൃത്ത് രതീഷ് രവിയും നീരജ് പാണ്ഡെയുമായി ചർച്ചകൾ നടത്തി. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും.

നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ‘ഇഷ്ക്’ പ്രേക്ഷകരിലേക്ക് എത്തിയത്. സച്ചിദാനന്ദനും അവന്റെ പ്രണയിനി വസുധയും ഒന്നിച്ചുള്ള ഒരു രാത്രിയാത്രയിൽ ഉണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ത്രില്ലർ പരിവേശത്തോടെ അവതരിപ്പിച്ച ചിത്രത്തിലെ ക്ലൈമാക്സും ഏറെ കയ്യടികൾ നേടിയിരുന്നു. ജെയ്ക്‌സ് ബിജോയ് സംഗീതം നല്‍കിയ ചിത്രത്തിൽ സിദ് ശ്രീറാം ആലപിച്ച ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ജാഫര്‍ ഇടുക്കി, ലിയോണ എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിർമ്മിച്ചത് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്സ് ആയിരുന്നു.

Read more: Ishq Movie Review: സദാചാര പോലീസിംഗിന്റെ കരണത്തടിച്ച് ‘ഇഷ്ക്’

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ishq movie hindi remake anuraaj

Next Story
അന്ന് അച്ഛനൊപ്പം ഇന്ന് മകനൊപ്പം; ‘അയ്യപ്പനും കോശിയും’ ചിത്രത്തിൽ തിളങ്ങി കോട്ടയം രമേഷ്Prithviraj, Kottayam Ramesh, Ayyappanum Koshiyum, Uppum Mulakum balu father, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com