ഞാനാണ് നിന്റെ ആദ്യത്തെ ആരാധിക; ഇഷാനിയോട് അമ്മ

‘വൺ’ എന്ന മമ്മൂട്ടി ചിത്രത്തി ലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇഷാനി

Ishaani Krishna, Ishaani sisters, Ishaani Krishna movie, Ishaani Krishna movie release, Ahaana Krishna, Ahaana Krishna ture or false video, ahaana latest news, Ahaana Krishna Hula Hoop dance, Ahaana Krishna ukulele video, ukulele playing tips, Ahaana Krishna photos, Ahaana Krishna videos, Ahaana Krishna Covid positive, കോവിഡ്, Ahaana Krishna Covid negative, കൃഷ്ണകുമാർ, അഹാന കൃഷ്ണ, Indian express malayalam, IE malayalam

‘വൺ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണ. ആദ്യചിത്രത്തിൽ തന്നെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ച സന്തോഷത്തിലാണ് ഇഷാനി.

ഇപ്പോഴിതാ, ഇഷാനിയുടെ അമ്മ സിന്ധു കൃഷ്ണ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. “ഇഷാനീ… ഞാനാണ് നിന്റെ ആദ്യത്തെ ആരാധിക. നിന്നെ ആദ്യമായി കണ്ട ആ നിമിഷം മുതൽ ഞാൻ നിന്നെ സ്നേഹിച്ചുതുടങ്ങി എന്റെ കുഞ്ഞേ,” എന്നാണ് ഇഷാനി കുറിക്കുന്നത്. ‘വൺ’ സിനിമയുടെ ചിത്രീകരണസമയത്തുള്ള ഒരു വീഡിയോയും സിന്ധു പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by sindhu krishna (@sindhu_krishna__)

സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ഏറെ സജീവമാണ് ഈ കുടുംബം.  ലോക്ക്ഡൗൺ കാലത്ത് വീട്ടിലെല്ലാവരും യൂട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തിരുന്നു. മൂത്തമകൾ അഹാനയ്ക്കും വീട്ടിലെ ഇളയ കുട്ടിയായ ഹൻസികയ്ക്കും ഇഷാനിക്ക് മുൻപു തന്നെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ അരങ്ങേറ്റം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അഹാന അവതരിപ്പിച്ചിരുന്നു. ‘ലൂക്ക’യിലെ നിഹാരിക എന്ന കഥാപാത്രം അഹാനയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്ത വേഷമായിരുന്നു. നാൻസി റാണി, പിടിക്കിട്ടാപുള്ളി, അടി തുടങ്ങി റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിലും അഹാനയുണ്ട്. ‘ലൂക്ക’യിൽ അഹാനയുടെ ചെറുപ്പക്കാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു ഹൻസികയുടെ അരങ്ങേറ്റം.

Read more: സന്തുഷ്ട കുടുംബമായി തോന്നുമെങ്കിലും വീട്ടിൽ ഞങ്ങളെപ്പോഴും അടിപിടിയാണ്; സഹോദരിമാരെ കുറിച്ച് ഇഷാനി

മൂത്തയാളായ അഹാനയാണ് വീട്ടിൽ ഒരു ബ്രദറിന്റെ സ്ഥാനത്തു നിന്നു ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്ന ആളെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ ഇഷാനി പറയുന്നു. വളരെ ബോൾഡും കാര്യങ്ങൾ ഓർഗനൈസ് ആയി ചെയ്യുന്ന ആളുമാണ് അഹാനയെന്നും പെട്ടെന്ന് ദേഷ്യം വരും എന്നതാണ് അഹാനയുടെ നെഗറ്റീവെന്നും ഇഷാനി പറയുന്നു.

“വീട്ടിൽ വളരെ കൂളായ ആളും ഏറ്റവും വികൃതിയായ ആളും രണ്ടാമത്തെയാളായ ദിയയാണ്. ദിയ ഒരു കാര്യവും സീരിയസായി എടുക്കില്ല. വീട്ടിൽ ധാരാളം തമാശകൾ പറയുന്ന പവർ പാക്ക് ഗേൾ ഹൻസികയാണ്,” സഹോദരിമാരെ കുറിച്ച് ഇഷാനി പറയുന്നതിങ്ങനെ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ishaani krishna mother sindhu krishnas instagram post goes viral

Next Story
മഞ്ജുവിന്റെ ലുക്കും മമ്മൂക്കയുടെ ക്യാമറയും; ‘ആഹാ, അന്തസ്സ്!’manju warrier, mammootty, photos of manju warrier, viral photos, manju warrier photos, mammookka, mammootty photos, മ‍ഞ്ജു വാര്യർ, മമ്മൂട്ടി, വൈറൽ ഫോട്ടോ
The moderation of comments is automated and not cleared manually by malayalam.indianexpress.com