മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളില്‍ ഒന്നാണ് നടന് കൃഷ്ണകുമാറിന്റേത്. തമ്മില്‍ അധികം പ്രായവ്യത്യാസമില്ലാത്ത പെണ്‍ക്കുട്ടികള്‍, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാന്‍സും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ കുടുംബം. നാലു പെണ്‍ക്കുട്ടികളുടെ അച്ഛനായ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.
കൃഷ്ണ കുടുംബത്തിലെ മൂന്നാമത്തെ മകള്‍ ഇഷാനിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. വ്യത്യസ്ത ലുക്കുകള്‍ ഫോട്ടോഷൂട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ വെളള ഓവര്‍ കോട്ട അണിഞ്ഞ ഇഷാനിയുടെ സ്റ്റൈലിഷ് ലുക്കിനാണ് കൂടുതല്‍ പ്രശംസ നേടുന്നത്. ഇഷാനി ആളാകെ മാറിയല്ലോ എന്ന കമന്റുകള്‍ പോസ്റ്റിനു താഴെ കാണാം. സഹോദരി അഹാനയും ഇഷാനിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
വണ്‍ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കാലെടുത്തു വച്ച ഇഷാനി
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ കൂടിയാണ്. ഫിറ്റ്നസില്‍ താത്പാര്യമുളള ഇഷാനി ഇടയ്ക്ക് വര്‍ക്കൗട്ട് വീഡിയോസ് ഷെയര്‍ ചെയ്ത് ശ്രദ്ധ നേടാറുണ്ട്.
മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ബോഡി ഷേമിംഗ് കേൾക്കേണ്ടി വന്ന ഇഷാനി നിശ്ചയദാർഢ്യത്തോടെയും കൃത്യമായ ഡയറ്റും വ്യായാമവും പിൻതുടർന്ന് ശരീരഭാരം വർധിപ്പിച്ച് ഗംഭീര മേക്കോവർ തന്നെയാണ് നടത്തിയത്.
Read more: ബീച്ച്, സുഹൃത്തുക്കള്‍, നല്ല ഭക്ഷണം, മറ്റെന്തു വേണം?; ചിത്രങ്ങളുമായി അഹാന