/indian-express-malayalam/media/media_files/uploads/2021/03/Ishaani-Krishna.jpg)
സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ഏറെ സജീവമാണ് ഈ കുടുംബം. ലോക്ക്ഡൗൺകാലത്ത് വീട്ടിലെല്ലാവരും യൂട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തിരുന്നു. മൂത്തമകൾ അഹാനയ്ക്കും വീട്ടിലെ ഇളയ കുട്ടിയായ ഹൻസികയ്ക്കും പിന്നാലെ ഇഷാനി കൃഷ്ണയും അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇപ്പോൾ. 'വൺ' എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ഇഷാനിയുടെ സിനിമാ അരങ്ങേറ്റം. ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്.
Read more: ഞാനാണ് നിന്റെ ആദ്യത്തെ ആരാധിക; ഇഷാനിയോട് അമ്മ
ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിനിടെ സഹോദരിമാരെ കുറിച്ച് ഇഷാനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. "സന്തുഷ്ട കുടുംബമായി തോന്നുമെങ്കിലും വീട്ടിൽ ഞങ്ങളെപ്പോഴും അടിയും പിടിയുമാണ്," എന്നാണ് ചിരിയോടെ ഇഷാനി പറയുന്നത്.
മൂത്തയാളായ അഹാനയാണ് വീട്ടിൽ ഒരു ബ്രദറിന്റെ സ്ഥാനത്തു നിന്നു ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്ന ആളെന്നും ഇഷാനി പറയുന്നു. വളരെ ബോൾഡും കാര്യങ്ങൾ ഓർഗനൈസ് ആയി ചെയ്യുന്ന ആളുമാണ് അഹാനയെന്ന് ഇഷാനി പറയുന്നു. പെട്ടെന്ന് ദേഷ്യം വരും എന്നതാണ് അഹാനയുടെ നെഗറ്റീവെന്നും ഇഷാനി കൂട്ടിച്ചേർക്കുന്നു.
"വീട്ടിൽ വളരെ കൂളായ ആളും ഏറ്റവും വികൃതിയായ ആളും ദിയയാണ്. ദിയ ഒരു കാര്യവും സീരിയസായി എടുക്കില്ല." ഇഷാനി പറയുന്നു. വീട്ടിൽ ധാരാളം തമാശകൾ പറയുന്ന പവർ പാക്ക് ഗേൾ ഇളയവൾ ഹൻസികയാണെന്നാണ് ഇഷാനി പറയുന്നത്.
ഏറ്റവും വേദനിപ്പിച്ച വിമർശനം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് അത് ബോഡി ഷെയ്മിങ് ആണെന്നാണ് ഇഷാനി ഉത്തരമേകിയത്. "വല്ലാതെ മെലിഞ്ഞിരിക്കുന്നുവെന്ന് എല്ലാവരും പറയുമ്പോൾ ആദ്യം വിഷമം ആവുമായിരുന്നു. ഇപ്പോൾ അതു മാറി, എനിക്ക് തടിക്കാൻ ഇനിയും സമയമുണ്ടല്ലോ," ഇഷാനി പറഞ്ഞു.
Read more: അനിയത്തിമാരുമായി ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്നതിന് ഇതിനാണ്; ഇഷ്ടാനിഷ്ടങ്ങൾ പങ്കുവച്ച് അഹാന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us