/indian-express-malayalam/media/media_files/uploads/2017/11/ishan-shahid-mos-647_071915051819.jpg)
പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മാജിദ് മജീദി സംവിധാനം ചെയ്ത 'ബിയോണ്ട് ദ ക്ലൗഡ്സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ അര്‍ദ്ധ സഹോദരനായ ഇഷാന്‍ ഖട്ടാറിന് മികച്ച നടനുളള പുരസ്കാരം. തുര്‍ക്കിയില്‍ നടക്കുന്ന അന്താരാഷ്ട്ര ബോസ്ഫറസ് ഫിലിം ഫെസ്റ്റിവലിലാണ് ഇഷാന്‍ ഖട്ടാര്‍ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച നടനുളള പുരസ്കാരം കരസ്ഥമാക്കിയത്.
സംവിധായകനും മാതാപിതാക്കള്‍ക്കും പുരസ്കാരം സമര്‍പ്പിക്കുന്നതായി ഇഷാന്‍ വ്യക്തമാക്കി. ചിത്രത്തിലെ നായികയും മലയാളിയുമായ മാളവിക മോഹനനും ഇഷാന്‍ നന്ദി അറിയിച്ചു.
'ചില്‍ഡ്രന്‍ ഓഫ് പാരഡൈസ്', 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' എന്നീ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനും നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനുമായ മാജിദ് മജീദി ആദ്യമായിട്ടാണ് ഇറാന് പുറത്ത് സിനിമ ചിത്രീകരിക്കുന്നത്. മുംബൈയിലായിരുന്നു ഭൂരിഭാഗവും ചിത്രീകരിച്ചത്.
തന്‍റെ അടുത്ത ചിത്രമായ 'ഗോള്‍ഡ് മൈനും' ഇന്ത്യയില്‍ തന്നെയാണ് ചിത്രീകരിക്കുന്നത് എന്നാണു സംവിധായകന്‍ മജിദി പത്രക്കുറിപ്പില്‍ അറിയിക്കുന്നത്. ഇന്ത്യയില്‍ ചിത്രീകരിക്കുന്ന മജിദിയുടെ രണ്ടാമത്തെ ചിത്രമാകുമിത്.
ഇന്ത്യയുടെ അന്തരീക്ഷവും ഇവിടുത്തെ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധവുമൊക്കെ തന്നെ പ്രചോദിപ്പിക്കുന്നതായും മജിദി പറഞ്ഞു. കഷ്ടപ്പാടുകള്‍ക്കിടയിലും പ്രതീക്ഷ കൈവിടാതെ ജീവിക്കുന്ന ഒരു ജനതയുടെ ഉത്സാഹം അവിശ്വസനീയമാണ് എന്നും മജിദി കൂട്ടി ചേര്‍ത്തു.
'അടുത്ത ഒരു കഥയും ഇന്ത്യയില്‍ സെറ്റ് ചെയ്യാനുള്ള കാരണം എനിക്ക് ഈ ജനതയുടെ കഥ പറയണം എന്നുള്ളത് കൊണ്ടാണ്. പ്രതിബന്ധങ്ങളെ തരണം ചെയ്തു മുന്നോട്ട് പോകാന്‍ ഉത്സാഹിക്കുന്ന ഈ സ്ത്രീകളുടെയും കുട്ടികളുടെയും കഥ.'
വര്‍ഷങ്ങളായി സംഭവിക്കാന്‍ കാത്തിരുന്ന ഒരു സിനിമയാണ് ബിയോണ്ട് ദി ക്ലൗഡ്‌സ് എന്നാണ് അദ്ദേഹം ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. മാനുഷിക മൂല്യങ്ങള്‍, സ്‌നേഹം, സൗഹൃദം, കുടുംബ ബന്ധങ്ങള്‍ എന്നിവയാണ് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.