മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം രാഷ്ട്രീയ, സിനിമ, കായിക രംഗത്തുനിന്നുളളവരുടെ സംഗമം കൂടിയായിരുന്നു. ബോളിവുഡിൽനിന്നും ബിഗ് ബി മുതൽ കിങ് ഖാൻ വരെയും കോളിവുഡിൽനിന്നും സൂപ്പർ സ്റ്റാറും എത്തി. മുംബൈയിലെ അംബാനിയുടെ വസതിയിൽ വച്ചായിരുന്നു ഇഷയും ആനന്ദ് പിരമലും തമ്മിലുളള വിവാഹം നടന്നത്.

അമിതാഭ് ബച്ചൻ കുടുംബ സമേതമാണ് എത്തിയത്. ജയ, അഭിഷേക്, ഐശ്വര്യ റായ്, ശ്വേത, നന്ദ, നവ്യ നവേലി എന്നിവർ വിവാഹത്തിനെത്തി. ആമിർ ഖാൻ ഭാര്യ കിരൺ റാവുവിനൊപ്പമാണ് എത്തിയത്. യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനും വിവാഹത്തിൽ പങ്കെടുത്തു. നവദമ്പതികളായ പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹത്തിനെത്തി.

View this post on Instagram

#ishaambani #ambani

A post shared by fast bollywood (@instantbollywood_______) on

View this post on Instagram

Bachchan family at Isha Ambani's wedding @tadka_bollywood_ #tadkabollywood #PunjabKesari #bollywoodstars #bollywood #bachan #weddingcollection #IshaAmbaniKiShaadi —————————————————————————- Follow @elegantgauri for bridal inspiration and jewellery!! —————————————————————————-#luxuryjewellery#customjewellery#goldjewellery#jewelleryfashion#highjewellery#statementjewellery#finejewellery#fashionjewellery#jewelleryoftheday#jewellerydesign#jewellery #bridesofsabyasachi#photooftheday#instagram#instagramhub #beautyblogger #sabyasachi #sabyasachibride #billionaire #kundanjewellery #weddings #bridalcouture #bridesofsabyasachi #elegantgauri @sabyasachiofficial @fashionofpakistan @pakistanicelebrities @Pakistanistreetstyle @pakistanifashion @pakistanistyleguide @pakistanvogue @pakistanifashiondiary @pakistanioutfits_official @indianweddingbuzz @wedmegood @shaadisaga @_punjabi_weddings @weddingsutra @weddingz.in @weddingplz @weddingwireindia @indian_wedding_inspiration @maharaniweddings @khushmag @wedeilicious @remalfala @wedzo.in @weddingz.in @weddingsutra @wedmegood @bridalaffairind @theweddingbrigade @weddingplz @weddingfables @indian_wedding_inspiration @eventilaindia @_punjabi_weddings @dulhaanddulhan @thebridesofindia @indianweddings @weddingdream @weddingwireindia

A post shared by ✽ GAURI ✽ (@elegantgauri) on

ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, കരൺ ജോഹർ, ആലിയ ഭട്ട്, സുനിൽ ഷെട്ടി, ശിൽപ ഷെട്ടി, രവീണ ടണ്ടൻ, ജാവേദ് അക്തർ, ഷബാന ആസ്മി, ജാക്കി ഷറഫ് തുടങ്ങി ബോളിവുഡിൽനിന്നും വൻതാരനിര തന്നെ വിവാഹത്തിനെത്തിയിരുന്നു. ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ ഭാര്യ അഞ്ജലിക്കും മകൻ അർജുനും ഒപ്പമാണ് എത്തിയത്. സച്ചിനു പുറമേ ഹർഭജൻ സിങ്ങും ഭാര്യ ഗീത ബസ്റയും അനിൽ കുംബ്ലെയും എത്തിയിരുന്നു.

Read: താരപ്രഭയിൽ മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹം; ചിത്രങ്ങൾ

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, പി.ചിദംബരം, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു എന്നിവരും ഇഷയുടെ വിവാഹത്തിനെത്തിയ പ്രമുഖരിൽപ്പെടുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ