scorecardresearch

വിശാലിനെക്കാൾ മികച്ച നടൻ സൂര്യയോ വിജയ്‌യോ? മറുപടിയിൽ സദസ്സിനെ ചിരിപ്പിച്ച് സാമന്ത

വിജയ്‌ക്കും സൂര്യയ്ക്കും ഒപ്പം അഭിനയിക്കുമ്പോൾ സെറ്റിൽവച്ച് അവരെ സാർ എന്നു വിളിച്ച് വളരെ ഭവ്യതയോടെയാണ് സംസാരിക്കുക

വിജയ്‌ക്കും സൂര്യയ്ക്കും ഒപ്പം അഭിനയിക്കുമ്പോൾ സെറ്റിൽവച്ച് അവരെ സാർ എന്നു വിളിച്ച് വളരെ ഭവ്യതയോടെയാണ് സംസാരിക്കുക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വിശാലിനെക്കാൾ മികച്ച നടൻ സൂര്യയോ വിജയ്‌യോ? മറുപടിയിൽ സദസ്സിനെ ചിരിപ്പിച്ച് സാമന്ത

നാഗചൈതന്യയുമായുളള വിവാഹശേഷം സിനിമാ തിരക്കുകളിലാണ് ഇപ്പോൾ സാമന്ത. വിശാൽ നായകനാവുന്ന ഇരുമ്പു തിരൈ ആണ് സാമന്തയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം. സിനിമയുടെ ടീസറിന്റെ ലോഞ്ചിങ് ഇന്നലെ ചെന്നൈയിലെ ഗ്രീൻ പാർക്ക് ഹോട്ടലിൽ നടന്നു. സാമന്ത വിശാലിന്രെ നായികയാവുന്നത് ഇതാദ്യമാണ്.

Advertisment

വിജയ്, സൂര്യ, വിക്രം, ധനുഷ് തുടങ്ങി തമിഴിലെ നമ്പർ വൺ താരങ്ങളുടെയെല്ലാം നായികയായിട്ടുണ്ട് സാമന്ത. വിജയ്‌ക്കും സൂര്യയ്ക്കും ഒപ്പം അഭിനയിക്കുമ്പോൾ സെറ്റിൽവച്ച് അവരെ സാർ എന്നു വിളിച്ച് വളരെ ഭവ്യതയോടെയാണ് സംസാരിക്കുകയെന്ന് ലോഞ്ചിനിടയിൽ സാമന്ത പറഞ്ഞു. എന്നാൽ വിശാലിനെ കാണുമ്പോൾ എന്നെക്കാൾ ചെറുപ്പമായ ഒരാൾക്കൊപ്പമാണ് അഭിനയിക്കുന്നതെന്ന് തോന്നുക. ഷൂട്ടിങ് സെറ്റിൽ എപ്പോഴും എനർജറ്റിക്കായിരിക്കും വിശാൽ. ഇരുമ്പു തിരൈ വിശാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും. വിശാലിന്റ അഭിനയം മികച്ചതായിരുന്നു. ചിത്രം വിജയിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും സാമന്ത പറഞ്ഞു.

വിജയ്‌, സൂര്യ എന്നിവരെക്കാളും മികച്ച നടൻ വിശാൽ ആണോയെന്ന് മാധ്യമപ്രവർത്തകർ സാമന്തയോട് ചോദിച്ചു. ''വാർത്തയ്ക്ക് തലക്കെട്ട് ഉണ്ടാക്കാനാണെങ്കിൽ ഞാൻ വേറൊരു അഭിമുഖം തരാം. ഈ ചോദ്യത്തിന് നോ കമന്റ് എന്നു പറയും'' ഇതായിരുന്നു സാമന്തയുടെ മറുപടി.

Advertisment

കല്യാണം കഴിഞ്ഞാൻ തെന്നിന്ത്യൻ സിനിമയിൽ നടികൾക്ക് അവസരം കുറയുമെന്നാണ് പറയപ്പെടുന്നത്? സാമന്തയ്ക്ക് അങ്ങനെ തോന്നിയോയെന്നും ചോദ്യം ഉയർന്നു. കല്യാണം കഴിഞ്ഞ് 3-ാം ദിവസം ഞാൻ ഷൂട്ടിങ്ങിന് പോയി. അവസരം കുറഞ്ഞുവെന്ന് തോന്നിയിട്ടില്ല. കല്യാണം കഴിഞ്ഞുവെന്നല്ലാതെ സിനിമയിൽ എനിക്കൊരു മാറ്റവും തോന്നിയിട്ടില്ല- സാമന്ത പറഞ്ഞു.

Vishal Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: