തമിഴിലും മലയാളത്തിലും ഒട്ടനവധി ആരാധകരുള്ള അഭിനേത്രിയാണ് തൃഷ. കാലങ്ങള്‍ക്കിടെ പലരും വന്നു പോയെങ്കിലും തമിഴ് സിനിമയിലെ താരറാണിമാരില്‍ മുന്നില്‍ തന്നെയാണ് തൃഷ. 1999ല്‍ പ്രശാന്തിന്റെ ജോഡിയില്‍ വളരെ ചെറിയ വേഷത്തില്‍ ആരംഭിച്ച തൃഷ ഇതിനോടകം അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.
തൃഷയുടെ പുതിയ ചിത്രം ‘റാങ്കി’യുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. അതിന് ശേഷം താരം ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ കുറച്ചു നേരം മിണ്ടിപ്പറഞ്ഞിരിക്കാന്‍ എത്തിയപ്പോള്‍ പലര്‍ക്കും ചോദിക്കാന്‍ പല കാര്യങ്ങളായിരുന്നു. ചിലര്‍ക്ക് സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ചായിരുന്നു എങ്കില്‍ മറ്റു ചിലര്‍ക്ക് തൃഷ പ്രണയത്തിലാണോ അല്ലയോ എന്നായിരുന്നു അറിയാന്‍ ആഗ്രഹം.
Read More: തൃഷയുമായി പിരിയാനുള്ള കാരണം തുറന്ന് പറഞ്ഞ് റാണ ദഗ്ഗുബാട്ടി
എന്നാല്‍ വളരെ കുസൃതി നിറഞ്ഞ കുഴയ്ക്കുന്ന ഒരു മറുപടി ആയിരുന്നു തൃഷ നല്‍കിയത്. ‘സിംഗിള്‍ ബട്ട് ടേക്കണ്‍,’ എന്നായിരുന്നു തൃഷയുടെ മറുപടി. അതായത് താന്‍ ആരുമായും ബന്ധത്തിലല്ലെന്നും ആണെന്നും തോന്നിപ്പിക്കാവുന്ന ഒരു മറുപടി. പിന്നീട് വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് തൃഷ ഇങ്ങനെ പറഞ്ഞു, ‘അത് വേണം എന്ന് ആഗ്രഹം തോന്നുമ്പോള്‍ നടക്കേണ്ടതാണ്, അല്ലാതെ ആവശ്യത്തിന്റെ പേരിലല്ല,’ എന്ന്.
Here We Go!
The Intriguing and Thrilling #Raangi First Look! @LycaProductions
Story @ARMurugadoss
Directed by @Saravanan16713
Music @CSathyaOfficial @venketramg#IntriguingRaangiFL #ShootInProgress pic.twitter.com/Sl9TuViDwf— Trish Krish (@trishtrashers) May 22, 2019
2015ലാണ് ചെന്നൈയിലെ വ്യവസായി വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചത്. എന്നാല്‍ പിന്നീട് ആ വിവാഹം വേണ്ടെന്നു വച്ചു. കാരണങ്ങള്‍ എന്തെന്ന് ഇരുവരും വെളിപ്പെടുത്തിയില്ല. പിന്നീട് തെലുങ്ക് താരം റാണ ദഗുബാട്ടി ആയി പ്രണയത്തിലാകുകയും കുറച്ച് നാളുകള്‍ക്ക് ശേഷം ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു തൃഷയും റാണ ദഗ്ഗുബാട്ടിയും തമ്മിലുള്ള പ്രണയം. അടുത്തും അകന്നും നിരവധി വര്‍ഷങ്ങള്‍ പിന്നീട് ഇരുവരും കടന്നു പോയി. ഒടുവില്‍ പിരിയാനും തീരുമാനിച്ചു. എന്നാല്‍ തൃഷയോ റാണയോ ഒരിക്കലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പൊതുവിടങ്ങളില്‍ ഒന്നും സംസാരിച്ചിട്ടില്ല. പ്രണയത്തിലാണെന്ന കാര്യം സമ്മതിച്ചിരുന്നുമില്ല. ഒടുവില്‍ റാണ തുറന്നു പറഞ്ഞു, തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും പിന്നീട് പിരിഞ്ഞെന്നും.
Read More: തൃഷയുടെ കണ്ണുകളിലെ ഭാവമെന്ത്, ആരാധകർ ചോദിക്കുന്നു: ‘രാങ്കി’ ഫസ്റ്റ് ലുക്ക്
കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചാറ്റ് ഷോ, കോഫി വിത്ത് കരണിലാണ് റാണ ഇതേക്കുറിച്ച് മനസ് തുറന്നത്. കരണ്‍ ജോഹറിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് റാണ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
Read More: Happy Birthday Trisha: ജാനുവായും ജെസിയായും മലയാളികളുടെ ഹൃദയം കവർന്ന തൃഷ
‘ഒരു ദശാബ്ദക്കാലത്തോളം അവരെന്റെ സുഹൃത്തായിരുന്നു. കുറേ നാള് സുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ പിന്നീട് പ്രണയത്തിലായി. പക്ഷെ ആ ബന്ധം വിചാരിച്ചതു പോലെ മുന്നോട്ട് പോയില്ല,’ റാണ പറഞ്ഞു. എന്നാല്‍ തൃഷ ഇപ്പോഴും സിംഗിള്‍ ആണല്ലോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് തനിക്കറിയില്ല എന്നായിരുന്നു റാണയുടെ മറുപടി.
ആദ്യം റാണയ്ക്ക് പ്രണയമുണ്ടോ എന്നായിരുന്നു കരണ്‍ ജോഹര്‍ ചോദിച്ചത്. എന്നാല്‍ ഇല്ലെന്ന് റാണ മറുപടി പറഞ്ഞു. പിന്നീട് തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു കരണിന്റെ ചോദ്യം. ആദ്യം റാണ ചോദ്യത്തില്‍ നിന്നും വഴുതി മാറാന്‍ ശ്രമിക്കുകയും തങ്ങള്‍ വര്‍ഷങ്ങളോളം സുഹൃത്തുക്കളായിരുന്നു എന്ന് പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് സത്യം തുറന്നു പറഞ്ഞു.