ജാന്‍വി കപൂറിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാ പ്രേക്ഷകര്‍. നില്‍പ്പിലും നോട്ടത്തിലും പോലും ജാന്‍വി ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നു. അമ്മയും മക്കളും തമ്മില്‍ കാഴ്ചയില്‍ സാമ്യമുണ്ടാകുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാലും ഇങ്ങനെയുണ്ടോ ഒരു സാമ്യം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സബ്യസാചിയുടെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോ ഷൂട്ട് ആയിരുന്നു. ചുവന്ന സില്‍ക്കിന്റെ വസ്ത്രമായിരുന്നു ജാന്‍വി ധരിച്ചിരുന്നത്.

Read More: ആ കൈകളുടെ സുരക്ഷയിൽ ഞാനെന്നും; ശ്രീദേവിയെ ഓർത്ത് മകൾ ജാൻവി

ആറ് ലക്ഷത്തിനടുത്താണ് ജാന്‍വിയുടെ പുതിയ ചിത്രങ്ങള്‍ക്ക് ലഭിച്ച ലൈക്കുകള്‍. കമന്റുകളില്‍ കൂടുതല്‍ പേരും പറഞ്ഞിരിക്കുന്നത് അമ്മ ശ്രീദേവിയുമായുള്ള രൂപ സാദൃശ്യത്തെ കുറിച്ചാണ്.

View this post on Instagram

Pomegranate constellations

A post shared by Janhvi Kapoor (@janhvikapoor) on

‘ശ്രീദേവിയെ മുറിച്ചു വച്ചതു പോലെ’, ‘ആദ്യ കാഴ്ചയില്‍ ശരിക്കും ശ്രീദേവിയാണെന്നു കരുതി’, ‘ശ്രീദേവിയെ പോലെ തന്നെയുണ്ട്’ തുടങ്ങി നിരവധി കമന്റുകള്‍ ചിത്രങ്ങള്‍ക്കു താഴെയുണ്ട്.

Read More: ജാൻവി കപൂർ ഇരട്ടവേഷത്തിൽ എത്തുന്നു

ദുബായില്‍ ബന്ധുവിന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രീദേവി 2018 ഫെബ്രുവരിയിലാണ് മരിച്ചത്. ബാത്ത് ടബ്ബില്‍ വീണായിരുന്നു ശ്രീദേവിയുടെ മരണം. ഇന്ത്യന്‍ സിനിമാ ലോകത്തിന് മുഴുവന്‍ ഞെട്ടല്‍ നല്‍കിക്കൊണ്ടാണ് ശ്രീദേവി അരങ്ങൊഴിഞ്ഞത്.

പിന്നീട് അതേ വര്‍ഷം ‘ധഡക്’ എന്ന ചിത്രത്തിലൂടെ ജാന്‍വി കപൂര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഇഷാന്‍ ഖട്ടറായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം പുറത്തിറങ്ങിയപ്പോഴും അമ്മയുടെ വേര്‍പാട് നല്‍കിയ ആഘാത്തതില്‍ നിന്നും താന്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ലെന്നായിരുന്നു ജാന്‍വിയുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook