/indian-express-malayalam/media/media_files/uploads/2023/09/Sai-Pallavi-.jpg)
സായ് പല്ലവിയുടെ ഫാൻസ് പേജുകളിലാണ് ഈ ചിത്രം പ്രചരിക്കുന്നത്
ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ‘പ്രേമം’ എന്ന ചിത്രത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാൾ ആണ് സായ് പല്ലവി.
കഴിഞ്ഞ രണ്ടു ദിവസമായി സായ് പല്ലവി വിവാഹിതയായി എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രവും വാർത്തയും പ്രചരിക്കുന്നുണ്ട്. രാജ്കുമാര്‍ പെരിയസാമി എന്ന സംവിധായകനെ സായ് പല്ലവി രഹസ്യമായി വിവാഹം ചെയ്തു എന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്. കഴുത്തിൽ മാലയണിഞ്ഞു നിൽക്കുന്ന സായ് പല്ലവിയേയും രാജ്കുമാർ പെരിയസ്വാമിയേയും ചിത്രത്തിൽ കാണുകയും ചെയ്യാം. സായ് പല്ലവിയുടെ ഫാൻ പേജുകളിലാണ് ചിത്രം പ്രചരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2023/09/sai-pallavi-fandom.jpg)
സംഭവം സത്യമാണോ അതോ വ്യാജ വാർത്തയോ എന്ന ആശയക്കുഴപ്പത്തിലാണ് പലരും. എന്നാൽ ഈ വാർത്തിയിൽ കഴമ്പില്ല എന്നതാണ് സത്യം. ശിവ കാര്‍ത്തികേയന്റെ 21ാമത്തെ സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രമാണിത്. ആ ചിത്രത്തിന്റെ സംവിധായകനാണ് രാജ്കുമാര്‍ പെരിയസാമി.
ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ഭാഗമായിട്ടാണ് ഇരുവരും മാല ധരിച്ചത്. യഥാർത്ഥ ചിത്രത്തിൽ സംവിധായകന്റെ കയ്യിൽ ഒരു ക്ലാപ്പ് ബോർഡ് ഉണ്ട്. ഇത് കട്ട് ചെയ്തു മാറ്റിയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Happy birthday dear @Sai_Pallavi92
— Rajkumar Periasamy (@Rajkumar_KP) May 9, 2023
You are the best and May God bless you with everything that’s best as always! I feel blessed to have you too by my side in this! Thank you for being there! #HappyBirthdaySaiPallavipic.twitter.com/XTn2980ZjQ
2019 ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം 'അതിരൻ' ആണ് സായ് പല്ലവി അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം. ഗൗതം രാമചന്ദ്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ഗാർഗി'യിലാണ് പല്ലവി അവസാനമായി വേഷമിട്ടത്. ചിത്രത്തിലെ പ്രകടനത്തിന് പ്രശംസകളും നേടി. ശിവകാർത്തികേയനൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ സായ് പല്ലവി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us