/indian-express-malayalam/media/media_files/2025/12/01/mammootty-kalamkaval-2025-12-01-17-47-05.jpg)
മമ്മൂട്ടിയും വിനായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുറ്റാന്വേഷണ ചിത്രമായ 'കളങ്കാവൽ' റിലീസിന് ഒരുങ്ങുകയാണ്. ഒരിടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന ഈ മമ്മൂട്ടി ചിത്രത്തെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള ചില ശ്രദ്ധേയമായ വിവരങ്ങൾ പങ്കുവയ്ക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട, മമ്മൂട്ടിയും നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവിയുമായുള്ള അഭിമുഖത്തിലാണ് മമ്മൂട്ടി ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
Also Read: എനിക്ക് എന്നെ കൺട്രോൾ ചെയ്യാൻ അറിയില്ല: വിനായകൻ
മമ്മൂട്ടി വില്ലനോ?
'കളങ്കാവലിൽ' മമ്മൂട്ടി വില്ലൻ വേഷത്തിലാണ് എത്തുന്നതെന്ന് ആദ്യം മുതൽ അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ചിത്രത്തിൽ ഹീറോയാണോ അതോ വില്ലനാണോ എന്ന ചോദ്യത്തിനു മമ്മൂട്ടി നൽകിയ മറുപടി ഇങ്ങനെ: " ഹീറോയിസം കാണിക്കുന്ന പല കഥാപാത്രങ്ങളുമുണ്ടാകും. വില്ലന്മാരും പ്രധാന കഥാപാത്രങ്ങളാകാം. റോളുകളെ തരംതിരിക്കാൻ തുടങ്ങിയാൽ, നമുക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. 'ഭ്രമയുഗ'ത്തിൽ ഞാൻ മറ്റൊരു റോൾ ചോദിച്ചിരുന്നെങ്കിൽ അവർ സമ്മതിച്ചേനെ. പക്ഷേ, പോറ്റി കഥാപാത്രമാണ് അതിലും മികച്ചതായി മാറിയത്. നിങ്ങൾ സീനിയർ റോളുകളിലേക്ക് പ്രവേശിക്കുമ്പോൾ, നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകൾ ലഭിക്കും. ഹീറോയ്ക്ക് എപ്പോഴും പരിമിതികളുണ്ടാവും. ഈ ചിത്രത്തിൽ ഞാൻ വില്ലനാണെന്ന് ആളുകൾ പറയുന്നു. അയാൾ ഒരു ഗുഡ് സോൾ അല്ല എന്ന് ഞാൻ പറയും.”
സയനൈഡ് മോഹനുമായി ബന്ധമുണ്ടോ?
കുപ്രസിദ്ധ സീരിയൽ കില്ലറായ മോഹൻ കുമാർ എന്ന സയനൈഡ് മോഹനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണോ കളങ്കാവലിലെ മമ്മൂട്ടി കഥാപാത്രം എന്ന അഭ്യൂഹങ്ങളോടും താരം പ്രതികരിച്ചു.
"ആ കേസുമായി ഇതിന് നേരിട്ട് ഒരു ബന്ധവുമില്ല. എങ്കിലും, ഈ കഥാപാത്രം സയനൈഡ് ഉപയോഗിക്കുന്നുണ്ട്. സയനൈഡ് മോഹൻ്റെ കഥയല്ല ഇത്. എങ്കിലും അതുപോലൊരു വ്യക്തിയായിരിക്കാം. നിരവധി യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകൾ ഒരുപാട് പേർ എഴുതാറുണ്ട്. ഓരോ സിനിമയും യഥാർത്ഥ സംഭവങ്ങളുടെയും ഫിക്ഷൻ്റെയും മിശ്രിതമാണല്ലോ. അതിനാൽ, 'കളങ്കാവലി'ൻ്റെ അണിയറപ്രവർത്തകർക്കും ചില യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ലഭിച്ചിട്ടുണ്ടാവാം," മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തുന്ന 'കളങ്കാവൽ' നവാഗതനായ ജിതിൻ കെ ജോസ് ആണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രത്തിന് ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഡിസംബർ 5 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.
Also Read: പഠിച്ചത് ഒരേ കോളേജിൽ, അന്ന് മീര ജാസ്മിൻ വലിയ സ്റ്റാർ: നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us