/indian-express-malayalam/media/media_files/uploads/2018/05/keerthy-rajamouli.jpg)
തെലുങ്കിലെ സൂപ്പര്‍ താരം സാവിത്രിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ 'മഹാനടി' എന്ന ചിത്രത്തോടെ കീര്‍ത്തി സുരേഷിന്റെ താരപദവി ഒന്നുകൂടി ഉയര്‍ന്നു. ചിത്രം കണ്ടവര്‍ ഒരേസ്വരത്തില്‍ പറയുന്നു 'കീര്‍ത്തി തകര്‍ത്തു,' എന്ന്. തമിഴിലും, തെലുങ്കിലുമെല്ലാം കീര്‍ത്തിക്കിപ്പോള്‍ നിറയെ ആരാധകരാണ്.
ബാഹുബലിക്കു ശേഷം എസ്.എസ്.രാജമൗലി ഒരുക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നായികയായി കീര്‍ത്തി സുരേഷ് എത്തുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രാം ചരണും ജൂനിയര്‍ എന്‍ടിആറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ഒരു നായികയായി കീര്‍ത്തിയെ പരിഗണിക്കുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടില്ല. സാമന്ത, രാഖി ഖന്ന, രാകുല്‍ പ്രീത് എന്നിവരെയും നായികമാരായി പരിഗണിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ രാമജൗലി തന്നെ തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തു വിട്ടിരുന്നു. മാസീവ് മള്‍ട്ടി സ്റ്റാറര്‍ എന്നായിരുന്നു അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചിരുന്നത്. രാജമൗലി, രാം ചരണ്‍, രാമറാവു എന്ന പേരുകളുടെ ആദ്യത്തെ അക്ഷരമായ ആര്‍ ഉപയോഗിച്ചാണ് ആര്‍.ആര്‍.ആര്‍ എന്ന ഹാഷ്‌ടാഗിലൂടെ വീഡിയോ ഒരുക്കിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us