/indian-express-malayalam/media/media_files/uploads/2017/06/modi-akshayOut.jpg)
ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമ ഒരുങ്ങുന്നതോടൊപ്പമാണ് നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകാൻ പോകുന്നു എന്ന വാർത്ത പുറത്ത് വരുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ നരേന്ദ്രമോദിയായി എത്തുന്നത് എന്നാണ് വാർത്തകൾ. അക്ഷയ് കുമാറിനൊപ്പം പരേഷ് അഗര്‍വാള്‍, അനുപേം ഖേര്‍, വിക്ടര്‍ ബാനര്‍ജി, എന്നീ താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് വിവധ ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.
ഇതുസംബന്ധിച്ച് ബിജെപിയുടെ ഔദ്യോഗിക വൃത്തവും പ്രതികരിച്ചിട്ടുണ്ട്. മോദിയുടെ ജീവിതവും കഥയും പ്രതിപാദിക്കുന്ന ചിത്രം വെള്ളിത്തരയില്‍ വരുമെന്നും അത്തരമൊരു ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയുമാണെന്നും ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. അക്ഷയ് കുമാര്‍ ഇന്ത്യയുടെ മിസ്റ്റര്‍ ക്ലീന്‍ ആണ്, അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ വേഷം ചെയ്യാന്‍ ഏറ്റവും അനുയോജ്യന്‍ അദ്ദേഹം തന്നെയായിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ ശത്രുഘ്‌നന്‍സിന്‍ഹ പ്രതികരിച്ചിരുന്നു. അക്ഷയ് കുമാറിനെക്കാള്‍ മികച്ച രീതിയില്‍ നരേന്ദ്രമോദിയെ അവതരിപ്പിക്കാന്‍ മറ്റൊരു താരത്തിനും കഴിയില്ലെന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ്‌ലജ് നിഹ്‌ലാനിയുടെ പ്രതികരണം.
റസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം അക്ഷയ് കുമാറിനായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പല പരിപാടികളിലും അക്ഷയ് കുമാര്‍ പങ്കാളിയാകാറുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ പ്രമേയം ശൗചാലയമാണ്. ചിത്രത്തിന്റെ ട്രൈലറിനെ പ്രശംസിച്ച് നരേന്ദ്രമോദിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സ്വച്ഛ് ഭാരത് പ്രചരണത്തിനുള്ള മികച്ച തുടക്കമാണിതെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അനുപം ഖേർ ആണ് ചിത്രത്തിൽ മൻമോഹൻ സിങ് ആയി അഭിനയിക്കുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേശകനായിരുന്ന സഞ്ജയ്ബാറുവിന്റെ പുസ്തകം 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്‌റര്‍ : ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്ങ്' ആണ് സിനിമയാക്കുന്നത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായിട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം ഏറെ വിവാദമായിരുന്നു. സുനില്‍ ബൊഹ്‌റ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിജയ് രത്‌നാകര്‍ ആണ്. ദേശീയ അവാര്‍ഡ് ജേതാവ് ഹന്‍സല്‍ മേത്തയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.