scorecardresearch

അപ്പുവിന്റെ രണ്ടാമങ്കം കാണാന്‍ അമ്മയെത്തി: വീഡിയോ

ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം കാണാന്‍ കുടുംബ സുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍, ഭാര്യ ശാന്തി എന്നിവര്‍ക്കൊപ്പമാണ് ആദ്യ ഷോയ്ക്ക് സുചിത്ര എത്തിയത്

Irupathiyonnaam Noottandu Suchitra Mohanlal arrives for the first show, irupathiyonnam noottandu, irupathiyonnam noottandu review, action movie, irupathiyonnam noottandu movie review, irupathiyonnam noottandu critics review, irupathiyonnam noottandu comedy movie, irupathiyonnam noottandu audience review, irupathiyonnam noottandu public review, pranav mohanlal, arun gopy, manoj k jayan, gokul suresh, malayalam movies, malayalam cinema, entertainment, movie review, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് സിനിമാ റിവ്യൂ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിരൂപണം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രേക്ഷക പ്രതികരണം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രണവ് മോഹന്‍ലാല്‍, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ കാണാന്‍ അമ്മ സുചിത്ര എത്തി. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം കാണാന്‍ കുടുംബ സുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍, ഭാര്യ ശാന്തി എന്നിവര്‍ക്കൊപ്പമാണ് ആദ്യ ഷോയ്ക്ക് സുചിത്ര എത്തിയത്.

അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ആദ്യ പകുതി പിന്നിടുമ്പോള്‍ ഒരു പ്രണയ-കുടുംബചിത്രം എന്ന നിലയ്ക്കാണ് കൈയ്യടി നേടുന്നത്.  പ്രണവിന്റെ അഭിനയവും ഏറെ ശ്രദ്ധേയമാകുന്നു.  പ്രണവിനൊപ്പം അരുൺ ഗോപി എന്ന സംവിധായകന്റെയും രണ്ടാമൂഴമാണ്‌ ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’. അത് കൊണ്ടു തന്നെ ഇരുവരുടെയും കരിയറിലെ നിർണായക ചിത്രമാകുന്നതിനൊപ്പം തന്നെ, പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയും ചിത്രം സമ്മാനിക്കുന്നുണ്ട്. സായ എന്ന പുതുമുഖമാണ് ചിത്രത്തിലെ നായിക.

Read More: പ്രണവ് മോഹന്‍ലാലിന്റെ ആദ്യനായിക: സായ സംസാരിക്കുന്നു

പേരിൽ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സൂപ്പര്‍ ഹിറ്റ്‌ മോഹന്‍ലാല്‍ ചിത്രത്തോട് സാമ്യം പുലർത്തുന്നതും മോഹന്‍ലാലിന്‍റെ മകന്‍ നായകന്‍ ആകുന്നു എന്നതും ഒക്കെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ ‘ഹൈ പോയിന്റ്‌സ്’ ആണെന്ന് പറയാം. ‘ഇരുപതാം നൂറ്റാണ്ടി’ൽ സുരേഷ് ഗോപിയുടെ റോളിനെ പോലെ, ഈ സിനിമയിൽ മകൻ ഗോകുൽ സുരേഷിന്റെ ഒരു അതിഥി വേഷമുണ്ട് താനും.

 

മോഹന്‍ലാല്‍-പ്രണവ് ചിത്രങ്ങള്‍ കാണാന്‍ സുചിത്ര പതിവായി എത്താറുണ്ട്. പ്രണവിന്റെ ആദ്യ ചിത്രം ആദി കാണാന്‍ എത്തി മകന്റെ ചിത്രത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു സുചിത്ര.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Irupathiyonnaam noottandu suchitra mohanlal arrives for the first show