/indian-express-malayalam/media/media_files/uploads/2023/06/Irshad-latest.png)
Irshad Ali/ Facebook
സിബി മലയിലിന്റെ 'പ്രണയവർണങ്ങൾ' എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ താരമാണ് ഇർഷാദ് അലി. പിന്നീട് പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങൾക്കപ്പുറം, ഭൂമി മലയാളം, പരദേശി, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, വീട്ടിലേയ്ക്കുള്ള വഴി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേമായ കഥാപാത്രങ്ങൾ ചെയ്തു. താൻ സിനിമയിലെത്തിയത് എങ്ങനെയെന്നും അതിന് പ്രചോദനമായത് ആരെന്നും പറയുകയാണ് ഇർഷാദ്. ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച ഒരു കുറിപ്പിലാണ് ഇർഷാദ് താൻ ആരാധിച്ചിരുന്ന താരത്തെ കുറിച്ച് പറഞ്ഞത്.
നടൻ റഹ്മാനൊപ്പമുള്ള ചിത്രമാണ് ഇർഷാദ് ഷെയർ ചെയ്തത്. "മീശ മുളയ്ക്കുന്ന പ്രായത്തിൽ,റഹ്‌മാൻ മീശ വെച്ചാലേ ഞാനും മീശ വെക്കൂ എന്ന് വാശി പിടിച്ചിരുന്ന ഒരു യൗവ്വനം ഉണ്ടായിരുന്നു…. "കൂടെവിടെ" മുതൽകൂടെകൂടിയതാണ് ആ ഇഷ്ടം. റഹ്‌മാൻ രോഹിണി ,റഹ്‌മാൻ ശോഭന, അവരുടെ പ്രണയങ്ങളുടെ പിന്നാലെ എന്തുമാത്രം ഓടിയിട്ടുണ്ടന്നോ! എത്ര കഷ്ടപ്പെട്ടാണെങ്കിലും റിലീസ് ദിനത്തിലെ ആദ്യഷോയ്ക്ക്, ടിക്കറ്റ് കൗണ്ടറിന്റെ നീണ്ട വരികളിൽ ഒന്നാമനായി നെഞ്ചുവിരിച്ചു അഭിമാനത്തോടെ നിന്നിരുന്ന ഇർഷാദ് ഇന്നുമുണ്ട് എന്റെ ഉള്ളിൽ ഇത്രയും കാലത്തെ അഭിനയ ജീവിതത്തിൽ, നജീം കോയയുടെ വെബ് സീരീസ് വേണ്ടി വന്നു അദ്ദേഹവുമായി ഒരുമിച്ചഭിനയിക്കാൻ.. കാലമേ…..നിറഞ്ഞ സ്നേഹം," ഇർഷാദ് കുറിച്ചു. പൊലീസ് വേഷമണിഞ്ഞാണ് റഹ്മാൻ നിൽക്കുന്നത്.
/indian-express-malayalam/media/media_files/uploads/2023/06/Rahman-Irshad.jpg)
നജീം കോയയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന വെബ് സീരീസിൽ ഇരുവരും വേഷമിടുന്നുണ്ട്. തന്റെ പ്രിയപ്പെട്ട താരത്തിനൊപ്പം ഒന്നിച്ച് അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് ഇർഷാദ്.
തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരമാണ് റഹ്മാൻ. 1983ൽ പുറത്തിറങ്ങിയ 'കൂടെവിടെ' എന്ന ചിത്രത്തിലൂടെയായിരുന്നു റഹ്മാന്റെ അരങ്ങേറ്റം. വർഷങ്ങൾക്കിപ്പുറവും സിനിമയിൽ തന്റേതായ ഇടങ്ങൾ നേടിയെടുക്കുകയാണ് റഹ്മാൻ. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'പൊന്നിയിൻ സെൽവനി'ലും റഹ്മാൻ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.