കാൻസറുമായുള്ള തന്റെ അഗ്നിപരീക്ഷയെക്കുറിച്ചും ദുരിത സമയങ്ങളിൽ ഭാര്യ സുതപ സിക്ദാർ എങ്ങനെ കൂടെ നിന്നുവെന്നതിനെക്കുറിച്ചുമെല്ലാം അടുത്തിടെ ബോളിവുഡ് നടൻ ഇർഫാൻ ഖാൻ തുറന്നു പറഞ്ഞിരുന്നു. 53 കാരനായ ഇർഫാന് 2018 മാർച്ചിലാണ് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ആണെന്ന് കണ്ടെത്തിയത്. പിന്നീട് കാൻസർ ചികിത്സയ്ക്കായി അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകളായിരുന്നു ജീവിതത്തിൽ ഏറിയ പങ്കും.

താൻ അസുഖ ബാധിതനാണെന്ന് വെളിപ്പെടുത്തി ഏതാനും ദിവസങ്ങൾക്ക് ശേഷം അദ്ദേഹം ചികിത്സയ്ക്കായി ലണ്ടനിലേക്ക് പുറപ്പെട്ടു. 2019 ഫെബ്രുവരിയിൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ‘അംഗ്രേസി മീഡിയം’ സിനിമയിൽ അഭിനയിച്ചു. ഏതാനും മാസങ്ങൾക്കുശേഷം, ചികിത്സ തുടരുന്നതിനായി ലണ്ടനിലേക്ക് പറന്ന അദ്ദേഹം കഴിഞ്ഞ സെപ്റ്റംബറിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങി. കാൻസർ ചികിത്സയ്ക്ക് ശേഷമുള്ള ഇർ‌ഫാന്റെ ആദ്യ ചിത്രമാണ് ‘അംഗ്രേസി മീഡിയം’.

Read More: അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു, വരൻ സംവിധായകൻ: റിപ്പോർട്ട്

”സന്തോഷകരമായ, അവിസ്മരണീയമായ നിമിഷങ്ങൾ നിറഞ്ഞ ഒരു റോളർ-കോസ്റ്റർ സവാരിയായിരുന്നു അത്. ഉള്ളിലെ അനിശ്ചിതത്വം കാരണം സന്തോഷകരമായ നിമിഷങ്ങൾ അടിവരയിട്ടു വച്ചു. ഞങ്ങൾ കുറച്ച് കരഞ്ഞു, ഒരുപാട് ചിരിച്ചു,” തന്റെ ചികിത്സയെക്കുറിച്ച് ഇർ‌ഫാൻ പറഞ്ഞു. ഭാര്യയാണ് തനിക്ക് ധൈര്യം പകർന്നതെന്നും ഭാര്യയ്ക്ക് വേണ്ടി ജീവിതത്തിലേക്ക് മടങ്ങിവരാൻ താൻ ആഗ്രഹിച്ചുവെന്നും ഇർഫാൻ പറയുന്നു.

“നിങ്ങൾ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു… നിങ്ങൾക്ക് ഓർക്കാനും കൂടെക്കൂട്ടാനും ചെയ്യാനും ആഗ്രഹിക്കുന്ന കാര്യങ്ങളെ നിങ്ങൾ തിരഞ്ഞെടുക്കും. ഞാൻ വല്ലാത്ത ഉത്കണ്ഠയിലൂടെയാണ് കടന്നു പോയത്. പക്ഷെ എങ്ങനെയൊക്കെയോ പിടിച്ചു നിന്നു. പിന്നെ പോകുന്നതു പോലെയാകട്ടെയെന്നു കരുതി. നിങ്ങൾ എപ്പോഴും ഓരോ കളങ്ങളിലേക്ക് ചാടിക്കളിക്കുന്നത് പോലെയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇർഫാൻ ഇപ്പോഴും രോഗത്തിൽ നിന്ന് പൂർണ്ണമായും മുക്തനായിട്ടില്ല. “അനാവശ്യ അതിഥികൾ” ശരീരത്തിൽ വിശ്രമിക്കുന്നതിനാൽ വ്യക്തിപരമായി സിനിമയെ പ്രൊമോട്ട് ചെയ്യാൻ കഴിയില്ലെന്ന് സിനിമയുടെ റിലീസിന് മുന്നോടിയായി താരം തന്റെ ആരോഗ്യത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook