ബോളിവുഡിലെ ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രമായ കാർവൻ ജൂൺ ഒന്നിന് റിലീസ് ചെയ്യും. ദുൽഖറിനു പുറമേ ഇർഫാൻ ഖാൻ, മിഥില പൽക്കർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിലെത്തുന്നത്.

അക്ഷയ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാല്‍. അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. റോണി സ്ക്രൂവാലയാണ് നിർമ്മാണം. കേരളത്തിലെ വിവിധ ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

കാർവാനു പിന്നാലെ മറ്റൊരു ബോളിവുഡ് ചിത്രത്തിലും ദുൽഖർ അഭിനയിക്കുന്നുണ്ട്. പ്രണയം പശ്ചാത്തലമാക്കി അനൂജ ചൗഹാൻ ഒരുക്കുന്ന സോയ ഫാക്ടർ സിനിമയിലാണ് ദുൽഖർ നായകനാവുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. അതേസമയം, സിനിമയെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കകം ഉണ്ടാകുമെന്ന് അടുത്ത വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ