Latest News

‘നിങ്ങളുടെ സ്നേഹമാണ് എന്നെ സുഖപ്പെടുത്തിയത്’; കാന്‍സറിനോട് പൊരുതി ഇര്‍ഫാന്‍ വീണ്ടും ബോളിവുഡിലേക്ക്

മുംബൈ വിമാനത്താവളത്തില്‍ മുഖം മറച്ച് എത്തിയ അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഖം കൊടുത്തു

കാന്‍സര്‍ ചികിത്സക്ക് ശേഷം തിരികെ നാട്ടിലെത്തിയ നടന്‍ ഇര്‍ഫാന്‍ വീണ്ടും ബോളിവുഡിലേക്ക്. ആരാധകരിലേക്ക് താന്‍ വീണ്ടും യാത്ര ചെയ്യുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്നലെ മുംബൈ വിമാനത്താവളത്തില്‍ മുഖം മറച്ച് എത്തിയ അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഖം കൊടുത്തു. ലണ്ടനിലെ നീണ്ട എട്ടുമാസത്തെ ചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ മാസം നാട്ടിലെത്തിയിരുന്നെങ്കിലും ഇതുവരെ സന്ദര്‍ശകരെ അനുവദിക്കുകയോ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കുകയോ ഇര്‍ഫാന്‍ ചെയ്തിരുന്നില്ല.

വിജയം കണ്ടെത്താനുളള യാത്രയ്ക്കിടെ സ്നേഹിക്കപ്പെടുന്നതിന്റെ അര്‍ത്ഥം എത്രമാത്രമാണെന്ന് നമ്മള്‍ മറന്ന് പോകുമെന്ന് ഇര്‍ഫാന്‍ കുറിച്ചു. എല്ലാവരുടേയും സ്നേഹവും പിന്തുണയും ആണ് തന്റെ അസുഖം ഭേധമാക്കിയതെന്നും ഇര്‍ഫാന്‍ കുറിച്ചു.

കഴിഞ്ഞ എട്ട് മാസമായി ലണ്ടനില്‍ കാന്‍സറിനുള്ള ചികിത്സയിലായിരുന്നു ഇര്‍ഫാന്‍. ഇതിനിടെ ഒരു തവണ മാത്രമാണ് താരം ഇന്ത്യയിലേക്ക് വന്നത്. ആ ദിവസങ്ങളിലും അദ്ദേഹം സന്ദര്‍ശകരെ ഒഴിവാക്കിയിരുന്നു. അതേസമയം ഇര്‍ഫാര്‍ പൂർണ ആരോഗ്യവാനാണെന്നും തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ട് ഉടന്‍ തുടങ്ങാമെന്ന് അദ്ദേഹം അറിയിച്ചതായും സംവിധായകന്‍ ടിഗ്മന്‍സു ദുലിയ ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു.

ടിഗ്മന്‍സുവിന്റെ ‘ഹിന്ദി മീഡിയം’ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പിലാണ് ഇര്‍ഫാന്‍ അഭിനയിക്കാനായി തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തനിക്ക് അപൂര്‍വ്വരോഗമാണെന്ന് ഇര്‍ഫാന്‍ വ്യക്തമാക്കിയത്. പിന്നീട് ‘ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍’ ആണെന്ന് സ്ഥിരീകകരിക്കുകയായിരുന്നു. മാസങ്ങള്‍ക്കകം ലണ്ടനിലേക്ക് ചികിത്സയ്ക്കായി തിരിക്കുകയും ചെയ്തു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Irrfan khan announces he is back to bollywood

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express