ഇർഫാൻ ഖാൻ; അഭിനയ പ്രതിഭയുടെ ഓർമ്മ ചിത്രങ്ങൾ

ടെലിവിഷൻ രംഗത്തായിരുന്നു തുടക്കം. ‘സലാം ബോംബൈ’ ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്കെത്തിയത്. പിന്നീട് മൂന്നു ദശാബ്ദത്തോളം ബോളിവുഡിൽ നിറഞ്ഞുനിന്നു

irrfan khan, ie malayama

ന്യൂറോഎൻടോക്രൈൻ കാൻസറിനെതിരെ ദീർഘകാലം നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഇർഫാൻ ഖാൻ മരണത്തിന് കീഴടങ്ങിയത്. ഹോമി അദ്ജാനിയ സംവിധാനം ചെയ്ത ‘അഗ്രേസി മീഡിയം’ സിനിമയിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്

irrfan khan, ie malayama

2011 ൽ പദ്മ ശ്രീ നൽകി രാജ്യം ഇർഫാനെ ആദരിച്ചു. ‘പാൻ സിങ് തോമർ’ സിനിമയിലെ അഭിനയത്തിന് മികച്ച നടനുളള ദേശീയ പുരസ്കാരം ലഭിച്ചു. ‘മഖ്ബൂൽ’, ‘ലൈഫ് ഇൻ എ മെട്രോ’, ‘ദി ലഞ്ച്ബോക്സ്’ അടക്കം നിരവധി സിനിമകളിലെ അഭിനയത്തിന് മറ്റു നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

irrfan khan, ie malayama

1966 ജനുവരി ഏഴിന് ജയ്‌പൂരിലാണ് സബാബ്സാദെ ഇർഫാൻ അലി ഖാൻ എന്ന ഇർഫാന്റെ ജനനം. ബിരുദാനന്തര ബിരുദ പഠനത്തിനിടെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാനുള്ള സ്കോളർഷിപ്പ് അദ്ദേഹം നേടിയെടുത്തു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം ഇർഫാൻ അഭിനയമെന്ന തന്റെ സ്വപ്നം സഫലമാക്കാനായി മുംബൈയിലേക്ക് വണ്ടികയറി

irrfan khan, ie malayama

ടെലിവിഷൻ രംഗത്തായിരുന്നു തുടക്കം. ‘സലാം ബോംബൈ’ ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്കെത്തിയത്. പിന്നീട് മൂന്നു ദശാബ്ദത്തോളം ബോളിവുഡിൽ നിറഞ്ഞുനിന്നു

irrfan khan, ie malayama

19-മത് ആനുവൽ കളർ സ്ക്രീൻ അവാർഡ്ദാന ചടങ്ങിൽ ‘പാൻ സിങ് തോമറി’ലെ അഭിനയത്തിന് മികച്ച നടനുളള പുരസ്കാരം രേഖയിൽനിന്നും ഇർഫാൻ ഖാൻ ഏറ്റുവാങ്ങി. രൺബീർ കപൂറുമായി അവാർഡ് പങ്കിടുകയാണ് ചെയ്തത്. ‘ബർഫി’യിലെ അഭിനയത്തിനായിരുന്നു രൺബീർ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്

irrfan khan, ie malayama

ആദ്യകാലത്ത് ‘ചാണക്യ,’ ‘ഭാരത് ഏക് ഖോജ്,’ ‘ബനേഗി അപ്നി ബാത്ത്,’ ‘ചന്ദ്രകാന്ത,’ ‘സ്റ്റാർ ബെസ്റ്റ് സെല്ലേഴ്സ്’ തുടങ്ങിയ നിരവധി ഷോകളിൽ ഇർഫാൻ പ്രത്യക്ഷപ്പെട്ടു

irrfan khan, ie malayama

മീര നായര്‍ സംവിധാനം ചെയ്ത ‘ദി നെയിംസേക്ക്,’ ‘ദി ഡാർജിലിംഗ് ലിമിറ്റഡ്,’ ‘സ്ലംഡോഗ് മില്യണയർ,’ ‘ലൈഫ് ഓഫ് പൈ,’ ‘ജുറാസിക് വേൾഡ്’ തുടങ്ങിയ രാജ്യാന്തര പ്രോജക്ടുകളിലും ഇർഫാൻ ഭാഗമായി

irrfan khan, ie malayama

‘ലൈഫ് ഇൻ എ മെട്രോ’ സിനിമയിലെ രംഗം. കൊങ്കണ സെൻശർമ്മയായിരുന്നു ചിത്രത്തിലെ നായിക

irrfan khan, ie malayama

‘ദി ലഞ്ച്ബോക്സ്’ സിനിമയിൽ നിന്നുളള രംഗം

irrfan khan, ie malayama

‘റോഗ്’ സിനിമയിൽ ഇർഫാൻ ഖാൻ

irrfan khan, ie malayama

‘ദില്ലഗി’ ടിവി സീരിയലിൽ ഇർഫാൻ ഖാനും നീന ഗുപ്തയും

irrfan khan, ie malayama

മൂന്നു ദശാബ്ദത്തിനിടയിലെ തന്റെ സിനിമാ കരിയറിൽ നിരവധി വ്യത്യസ്ത വേഷങ്ങൾ ഇർഫാൻ കൈകാര്യം ചെയ്തിട്ടുണ്ട്.

irrfan khan, ie malayama

‘ജസ്ബ’യിൽ ഐശ്വര്യ റായ്ക്കൊപ്പം ഇർഫാൻ ഖാൻ അഭിനയിച്ചു. ചിത്രത്തിന്റെ പ്രൊമോഷൻ സമയത്തെ ഫൊട്ടോ

irrfan khan, ie malayama

നടൻ അഷുതോഷ് റാണയ്ക്കൊപ്പം ഇർഫാൻ ഖാൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Irrfan khan a pictorial tribute to the actor

Next Story
ഓരോ നിമിഷവും ജീവിച്ച ഇർഫാൻirrfan khan, irfan khan, irrfan khan dead, irrfan khan death, irfan khan dead, irfan khan death, irrfan khan movies, irrfan khan died, irfan khan die, how irrfan died, irrfan khan family, irrfan khan cancer, irrfan khan wife, irrfan khan age, ഇര്‍ഫാന്‍ ഖാന്‍, ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com