സംവിധായകൻ മിഷ്കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദർശിനി സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയെ അവതരിപ്പിക്കുന്നത്. ജയലളിതയുടെ രണ്ടാം ചരമ വാര്‍ഷികമായ ഡിസംബര്‍ 5നാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

ജയലളിതയോട് ഏറെ സാദൃശ്യം തോന്നുന്നതാണ് പോസ്റ്ററിലെ നിത്യയുടെ ചിത്രം. മുഖത്തിന്റെ സാദൃശ്യം കൂടാതെ ജയലളിത ധരിക്കാറുളളത് പോലെ വെളുത്ത സാരിയും നിത്യ ധരിച്ചിട്ടുണ്ട്. പ്രിയദര്‍ശിനിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയടക്കം നിരവധി താരങ്ങൾ മോഹിച്ച വേഷമാണ് നിത്യയ്ക്ക് ലഭിച്ചത്. പ്രിയദർശിനിയുടെ ബയോപിക്കിന്റെ പേര് ‘ദി അയൺ ലേഡി’ എന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തേ സംവിധായകൻ എ.ആർ.മുരുകദോസ് ആണ് പുറത്തുവിട്ടത്.

ജയലളിതയെ സ്ക്രീനിൽ അവതരിപ്പിക്കാൻ ഒരു നടിയെന്ന വിശേഷണം മാത്രം പോര. അഭിനയത്തിനുപുറമേ ശരീരഘടനയിലും പൊക്കത്തിലും ജയലളിതയ്ക്ക് മാച്ചായിരിക്കണം. നിത്യ മേനോൻ അതിനേറ്റവും യോജിച്ച നടിയാണെന്ന് തോന്നി. ബെംഗളൂരുവിലെത്തി നിത്യ മേനോന് സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചു. നിത്യയ്ക്ക് സ്ക്രിപ്റ്റ് വളരെ ഇഷ്ടമായി. ജയലളിതയുടെ ബയോപിക്ക് ചെയ്യുന്നതിൽ അവർ സന്തുഷ്ടയാണ്, പ്രിയദർശിനി ഡെക്കാൺ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജയലളിതയുടെ സിനിമാ ജീവിതവും രാഷ്ട്രീയ ജീവിതവും മരണവും സിനിമയുടെ ഭാഗമാകുമെന്ന് സംവിധായിക വ്യക്തമാക്കി. ജയലളിതയുടെ ജീവിതം ആസ്പദമാക്കി സംവിധായകൻ വിജയ്‌യും സിനിമ ചെയ്യുന്നുണ്ട്. ഇതിലേക്കായി നയൻതാരയെയും വിദ്യ ബാലനെയും പരിഗണിക്കുന്നുവെന്നായിരുന്നു വാർത്തകൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ