ഐപിഎൽ താരലേലം പൊടിപൊടിക്കുമ്പോൾ സോഷ്യൽ മീഡിയയുടെ മുഴുവൻ കണ്ണുകളും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മേശയ്ക്ക് അരുകിലിരുന്ന ഒരു പെൺകുട്ടിയുടെ നേർക്കായിരുന്നു. കൊല്‍ക്കത്ത പരിശീലകരായ ജാക്ക് കാലിസിന്റേയും സൈമണ്‍ കാറ്റിച്ചിന്റേയും ഒപ്പമിരുന്ന പെൺകുട്ടി ആരാണെന്നറിയാനുളള ആകാംക്ഷയിലായിരുന്നു എല്ലാവരും. 16 കാരിയായ ആ പെൺകുട്ടി മറ്റാരുമല്ല, ഒരു കാലത്ത് ബോളിവുഡിൽ നിറഞ്ഞുനിന്നിരുന്ന താരസുന്ദരി ജൂഹി ചൗളയുടെ മകൾ ജാൻവി മേത്തയാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമസ്ഥരാണ് ജാൻവിയുടെ അമ്മ ജൂഹിയും അച്ഛൻ ജെയ്‌യും. ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന റെക്കോര്‍ഡിന്റെ ഉടമ കൂടിയാണ് ജാന്‍വി. പഠിക്കാൻ മിടുക്കിയാണ് ജാൻവി. മുംബൈയിലെ ദിരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലായിരുന്നു ജാൻവി 10-ാം ക്ലാസ് പൂർത്തിയാക്കിയത്. 10-ാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും ജാൻവി എ പ്ലസ് നേടിയിരുന്നു. ജാൻവിയുടെ ഉപരിപഠനം ലണ്ടനിലായിരിക്കും.

1995 ലാണ് ജൂഹി ചൗള ബിസിനസ്സുകാരനായ ജെയ് മേത്തയെ വിവാഹം ചെയ്യുന്നത്. ഇരുവർക്കും രണ്ടു മക്കളാണുളളത്. ജാൻവിയും അർജുനും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ