ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയ വിജയം കാണാൻ ടീം ഉടമ ഷാരൂഖ് ഖാനും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഈഡൻ ഗാർഡനിൽ നടന്ന മൽസരത്തിൽ 4 വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ ജയം. ടീമിന് പ്രോൽസാഹനം നൽകാനായി ഷാരൂഖ് മാത്രമല്ല മകൾ സുഹാനയും മകൻ അബ്റാമും എത്തിയിരുന്നു. സുഹാനയ്ക്ക് ഒപ്പം ഉറ്റ സുഹൃത്ത് ഷനയ കപൂറും ഉണ്ടായിരുന്നു.

ഷാരൂഖിന്റെയും മകൾ സുഹാനയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഐപിഎല്ലിൽ എല്ലാ തവണയും തന്റെ ടീമിനെ പ്രോൽസാഹിപ്പിക്കാനായി മക്കൾക്കൊപ്പം ഷാരൂഖ് എത്താറുണ്ട്. ഇത്തവണത്തെ സീസണിലും ഷാരൂഖ് ആ പതിവ് തെറ്റിച്ചില്ല. ഷാരൂഖും സുഹാനയും ടീമിന് വേണ്ടത്ര പ്രോൽസാഹനം നൽകി.

17 കാരിയായ സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചുളള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് പുറത്തുവന്നിരിക്കുന്ന ചിത്രങ്ങൾ. പഠനം പൂർത്തിയാക്കി അധികം വൈകാതെ തന്നെ സുഹാനയും അഭിനയരംഗത്തേ കടക്കുമെന്നു തന്നെയാണ് ആരാധകർ കരുതുന്നത്.

#Srk #Suhanakhan

A post shared by [ZERO 21ST Dec 2018] (@zerosameer) on

SRK & Suhana

A post shared by Shah Rukh Khan (@srkkian) on