മലയാളികളുടെ പ്രിയ താരം മമ്മൂട്ടി മുഖ്യവേഷത്തില്‍ എത്തുന്ന ‘യാത്ര’ എന്ന തെലുങ്ക്‌ ചിത്രം ഇന്ന് പ്രേക്ഷകസമക്ഷം എത്തുന്നു. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതത്തിലെ സുപ്രധാനമായ ഒരെടായ പദയാത്രയെ അനുസ്പദമക്കിയുള്ള ചിത്രം തമിഴ്, മലയാളം ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ‘യാത്ര’യെക്കുറിച്ചും തന്റെ സിനിമാ-രാഷ്ട്രീയ യാത്രകളെക്കുറിച്ചും മമ്മൂട്ടി ഇന്ത്യന്‍ എക്സ്പ്രസ്സിനോട് സംസാരിക്കുന്നു.

വളരെക്കാലം കൂടിയാണ് ഒരു തെലുങ്ക്‌ ചിത്രം ചെയ്യുന്നത്. മാറിനില്‍ക്കാന്‍ എന്തെങ്കിലും പ്രത്യേക കാരണങ്ങള്‍ ഉണ്ടോ?

‘യാത്ര’യ്ക്ക് മുന്‍പും ചിത്രങ്ങള്‍ ഓഫര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ തിരക്കഥയും കഥാപാത്രവും എനിക്കും കൂടി ഇഷ്ടപ്പെടണമല്ലോ.

തുടക്കക്കാരനായ മാഹി വി രാഘവിന് ഇത്തരത്തില്‍ വലിയൊരു ചിത്രം ചെയ്യാന്‍ സാധിക്കും എന്ന വിശ്വാസം തങ്ങള്‍ക്ക് എങ്ങനെയുണ്ടായി?

എഴുപതില്‍പരം പുതുമുഖ സംവിധായകരെ എന്റെ സിനിമാ ജീവിതത്തില്‍ ഞാന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ തൊണ്ണൂറു ശതമാനം പേരും മലയാളം, തമിഴ് സിനിമാ മേഖലകളില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ചിലരൊക്കെ വലിയ സംവിധായകരായിത്തീരുകയും ചെയ്തു. പുതിയ സംവിധായകര്‍ക്ക് പുതിയതായി പറയാന്‍ എന്തെങ്കിലും ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നു. ‘യാത്ര’യുടെ തിരക്കഥ എനിക്കിഷ്ടപ്പെട്ടു. അതും കൊണ്ട് എന്റെ അടുക്കല്‍ വന്ന അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് എന്നില്‍ വിശ്വാസവും ഉണ്ടായിരുന്നു. മാഹി വ് രാഘവ് രണ്ടു ചിത്രങ്ങള്‍ ഇതിനോടകം ചെയ്തിട്ടുണ്ട്. പുതുമുഖ സംവിധായകരേക്കാള്‍ പരിചയസമ്പന്നനാണ് അദ്ദേഹം.

Read More: പെരുപ്പിച്ചു കാണിക്കലോ പ്രശംസയോ അല്ല, പക്ഷേ മമ്മൂട്ടിയോളം നന്നായി ഇത് ചെയ്യാന്‍ മറ്റാര്‍ക്കുമാവില്ല: ‘യാത്ര’ സംവിധായകന്‍

 

‘യാത്ര’യെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഞാന്‍ ഈ ചിത്രത്തിന് സമ്മതം മൂളിയത് ഇതിന്റെ തിരക്കഥ കാരണമാണ്. ചരിത്രമോ നടന്ന സംഭവങ്ങളോ ആസ്പദമാക്കി മാത്രമുള്ളതാവില്ല ചിലപ്പോള്‍ ഒരു തിരക്കഥ. ഒരു മനുഷ്യന്റെ കഥ രണ്ടു മണിക്കൂര്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാനും സാധിക്കില്ല. അത് കൊണ്ട് തന്നെ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തിലെ ചില പ്രധാനപ്പെട്ട സംഭവങ്ങള്‍ മാത്രമെടുത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംഭവ-ആസ്പദമായ ഒരു ജീവചരിത്ര സിനിമയാണ് ‘യാത്ര’. പൂര്‍ണ്ണമായ ബയോപിക് എന്ന് പറയാന്‍ ആവില്ല.

വൈ എസ് ആറിന്റെ ശരീരഭാഷ മനസ്സിലാക്കാന്‍ എന്തെങ്കിലും ഗവേഷണം ചെയ്തിരുന്നോ?

വൈ എസ് ആറിന്റെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. കാഴ്ചയില്‍ അദ്ദേഹത്തെപ്പോലെ തോന്നിപ്പിക്കാനോ, അത് പോലെ നടക്കാനോ, സംസാരിക്കാനോ, ഒന്നും മറ്റൊരു വ്യക്തിയ്ക്ക് സാധിക്കില്ല. ഞാന്‍ അദ്ദേഹത്തെപ്പോലെയാകാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ പരാജയപ്പെടും എന്ന് മാത്രമല്ല, മോശപ്പെട്ട അനുകരണമാവുകയും ചെയ്യും. ഗവേഷണത്തിന്റെ കാര്യം പറയുകയാണെങ്കില്‍, അത് സംവിധായകന്‍ മാഹി വി രാഘവ് നന്നായിത്തന്നെ ചെയ്തിട്ടുണ്ട് എന്നാണു ഞാന്‍ കരുതുന്നത്. എനിക്ക് അദ്ദേഹം തന്ന തിരക്കഥ ‘ഫോളോ’ ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്.

പദയാത്ര സീനുകള്‍ ചെയ്യുമ്പോള്‍ അതുമായി ഒരു ‘കണകറ്റ്’ തോന്നിയിരുന്നോ?

ആളുകളും വികാരങ്ങളും എല്ലാം ഒന്ന് തന്നെയാണ്. പല ഭാഷകളില്‍ ആയിരിക്കും അവര്‍ സംസാരിക്കുന്നത്, പക്ഷേ ദാരിദ്ര്യത്തിന് ഒരു നിറമേയുള്ളൂ. വ്യക്തിപരമായ എന്നെ ‘മൂവ്’ ചെയ്ത സീനുകള്‍ ഉണ്ട്.

Read More: Yatra Movie Review: ആത്മാര്‍ഥമായ അവതരണം കൊണ്ട് മമ്മൂട്ടി അനശ്വരമാക്കുന്ന ‘യാത്ര’

രാഷ്ടീയത്തിലേക്കുണ്ടോ താങ്കള്‍?

കഴിഞ്ഞ 38 വര്‍ഷം സിനിമയില്‍ ചെലവഴിച്ച ഒരാളാണ് ഞാന്‍. എന്തിനാണ് ഞാന്‍ രാഷ്ട്രീയത്തില്‍ ചേരുന്നത്. സിനിമയാണ് എന്റെ രാഷ്ട്രീയം.

തെലുങ്കില്‍ ഡബ്ബ് ചെയ്യാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് തൊന്നിയിരുന്നോ?

ഭാഷകളോട് പ്രതിപത്തിയുള്ള ഒരാളാണ് ഞാന്‍. പല ഭാഷകളില്‍ സംസാരിക്കാനും ഇഷ്ടമാണ്. എന്നാല്‍ ആവുന്നത് പോലെ ചിത്രത്തില്‍ ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്, അതെങ്ങനെ വന്നിട്ടുണ്ട് എന്നറിയില്ല. സംവിധായകനും നിര്‍മ്മാതാവും സഹതാരങ്ങളും മറ്റും എന്റെ തെലുങ്ക്‌ കേട്ട് സന്തുഷ്ടരാണ്. മലയാളവുമായി സാമ്യമുള്ള ഭാഷയാണ്‌ തെലുങ്ക്‌.

‘മധുരരാജ’ ഏത് വരെയായി?

ഷൂട്ടിംഗ് നടക്കുന്നു. വിഷുവിന് റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്.

Read in English Logo Indian Express

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook