ഇമോഷണൽ സിനിമകളുടെ ആരാധകനാണ് ഞാൻ: ടൊവിനോ തോമസ്

മംമ്തയുടെ ആ ആറ്റിറ്റ്യൂഡ് അനുകരണീയമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്

Forensic movie, forensic malayalam movie, Forensic movie review, Forensic movie rating, Forensic review, Forensic rating, Forensic download, Forensic full movie download, Forensic tamilrockers, tovino thomas, ഫോറന്‍സിക് റിവ്യൂ

കരിയറിൽ വ്യത്യസ്തമായ റോളുകളും വേറിട്ട ജോണറുകളിലുള്ള ചിത്രങ്ങളും തിരഞ്ഞെടുക്കാൻ താൽപ്പര്യം കാണിക്കുന്ന അഭിനേതാക്കളിൽ ഒരാളാണ് ടൊവിനോ തോമസ്. ടൊവിനോയെ നായകനാക്കി അനസ് ഖാനും അഖിൽ പോളും ചേർന്നൊരുക്കുന്ന ‘ഫോറൻസിക്’ എന്ന ക്രൈം ത്രില്ലർ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളവുമായി പങ്കു വയ്ക്കുകയാണ് ടൊവിനോ തോമസ്.

എന്താണ് ‘ഫോറൻസിക്’ എന്ന ചിത്രത്തിലേക്ക് ടൊവിനോയെ ആകർഷിച്ചത്?

ഞാനിത് വരെ ചെയ്തിട്ടില്ലാത്ത തരം സിനിമകളും കഥാപാത്രങ്ങളും ചെയ്യണം എന്നാണ് ആഗ്രഹം. ‘ഫോറൻസിക്’ പോലൊരു ചിത്രം ഞാൻ മുൻപ് ചെയ്തിട്ടില്ല. എന്റെ മറ്റു കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഈ ചിത്രത്തിലെ കഥാപാത്രം.

ഒരു ബ്രേക്ക് കഴിഞ്ഞതിന് ശേഷം ഞാൻ ജോയിൻ ചെയ്യുന്ന സിനിമയായിരുന്നു ‘ഫോറൻസിക്’. രൂപത്തിലും കഥാപാത്രത്തിന്റെ പെരുമാറ്റത്തിലുമൊക്കെ ചെറിയ മാനറിസങ്ങൾ വേണമെന്ന് സംവിധായകരിൽ ഒരാളായ അഖിലിന് നിർബന്ധമുണ്ടായിരുന്നു. ഞാനും അഖിലും ഇരുന്ന് സംസാരിച്ച് തീരുമാനിക്കുകയായിരുന്നു. കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രമാണ്, അതിനാൽ തന്നെ കഥാപാത്രത്തെ അതിനാടകീയമാവാതെ അവതരിപ്പിക്കണമായിരുന്നു.

Read Here: Forensic Release Review & Rating: ടോവിനോ-മംമ്ത ടീമിന്‍റെ ‘ഫോറന്‍സിക്’ ഇന്ന് തിയേറ്ററുകളില്‍

സാധാരണക്കാർക്ക് അത്ര പരിചിതരായ ആളുകളല്ല ഫോറൻസിക് ഉദ്യോഗസ്ഥർ. കഥാപാത്രമായി മാറാൻ എന്തൊക്കെ മുന്നൊരുക്കങ്ങളാണ് നടത്തിയത്?

സംവിധായകരായ അഖിലും അനസ് ഖാനും ഇതിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയും ആ ഇൻപുട്ടുകളൊക്കെ എനിക്ക് തരികയും ചെയ്തിരുന്നു. അതിനാൽ എന്റെ ജോലി താരതമ്യേന എളുപ്പമായിരുന്നു, അവർ ശേഖരിച്ച ഡാറ്റകൾ മനസ്സിലാക്കിയാൽ മതിയായിരുന്നു. അഖിലിന്റെ നിർബന്ധമായിരുന്നു, ഞാൻ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ട് ലാബും രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടും സന്ദർശിക്കണമെന്നും ​അവിടുത്തെ ഫോറൻസിക് ഉദ്യോഗസ്ഥരുമായി സംസാരിക്കണമെന്നും. അത് ശരിയാണെന്ന് എനിക്കും തോന്നി. ഞങ്ങൾ തിരുവനന്തപുരത്ത് പോയി അവരോട് സംസാരിച്ചു. അതിൽ നിന്നും കുറേ ഇൻപുട്ട് കിട്ടി. ഇതൊക്കെയാണ് ചിത്രത്തിനു വേണ്ടി പ്രധാനമായും ചെയ്ത പ്രിപ്പറേഷൻ.

അതു കൂടാതെ ഒരു ഫോറൻസിക് ഓഫീസർ എങ്ങനെ നോക്കണം, നിൽക്കണം, പെരുമാറണം അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു ശ്രദ്ധിക്കാൻ. സട്ടിൽ ആയി പെരുമാറുന്ന, ഒരുപാട് എക്സ്പ്രസീവ് ആയ ആളൊന്നുമല്ല കഥാപാത്രം. അയാൾ വീട്ടിൽ പെരുമാറുന്ന പോലെയാവില്ല, ജോലി സ്ഥലത്ത് പെരുമാറുന്നത്. അത്തരം കാര്യങ്ങളൊക്കെ സംവിധായകർ സ്ക്രിപ്റ്റിൽ തന്നെ മാർക്ക് ചെയ്ത് പോയിരുന്നു.

യഥാർത്ഥ ലാബുകൾ കണ്ട് അതിൽ നിന്ന് റഫറൻസ് എടുത്താണ് ചിത്രത്തിന്റെ സെറ്റ് ഒരുക്കിയത്. സിനിമ കാണുമ്പോൾ സെറ്റിട്ടതാണെന്ന് തോന്നാത്ത രീതിയിൽ, റിയലിസ്റ്റിക്കായ ആമ്പിയൻസിൽ തന്നെ ആർട്ട് ഡയറക്ടർ ദിലീപേട്ടൻ അത് ചെയ്തിട്ടുണ്ട്. അകത്ത് കയറിയാൽ ഒരു ഫോറൻസിക് സയൻസ് ലാബ് ആണെന്നെ തോന്നൂ. സെറ്റിനെ റിയലിസ്റ്റിക് രീതിയിൽ സമീപിക്കുമ്പോഴും ഇതൊരു സിനിമയാണെന്ന ബോധ്യം ഞങ്ങൾക്കെല്ലാവർക്കും ഉണ്ടായിരുന്നു. പരമാവധി രസകരവും ആസ്വാദ്യകരവുമാക്കുക എന്ന ഉദ്ദേശമുള്ളതുകൊണ്ട് സിനിമാറ്റിക്കായ മാറ്റങ്ങൾ ചിത്രത്തിൽ ഞങ്ങൾ വരുത്തിയിട്ടുണ്ട്.

ജീവിതത്തിലും ക്രൈം ത്രില്ലറുകളുടെ ആരാധകനാണോ ടൊവിനോ?

പൊതുവെ സിനിമകളോട് ആരാധനയുള്ള ഒരാളാണ് ഞാൻ, ഇന്ന ജോണർ എന്നില്ല. വ്യക്തിപരമായി പറഞ്ഞാൽ ഫീൽ ഗുഡ്, ഇമോഷണൽ സിനിമകളാണ് എനിക്ക് കൂടുതൽ ഇഷ്ടം. ഈ സിനിമയിലും അത്തരം എലമെന്റുകൾ ഉണ്ട്. ക്രൈം ത്രില്ലേഴ്സും ഇഷ്ടമാണ്. ഒരു നടനെന്ന രീതിയിൽ എല്ലാ ഴോണറിലുള്ള ചിത്രങ്ങളും ഒന്നെങ്കിലും ചെയ്തു നോക്കണം എന്നാണ് എന്റെ ആഗ്രഹം.

യഥാർത്ഥ ജീവിതത്തിൽ ടൊവിനോയെ അമ്പരപ്പിച്ച ഫോറൻസിക് സ്റ്റോറികൾ​ ഉണ്ടോ?

ഉമാദത്തൻ സാറിന്റെ പുസ്തകം വായിച്ചാൽ നമുക്ക് മനസ്സിലാവും ഫോറൻസിക്കിന്റെ പ്രാധാന്യം എന്താണെന്ന്. കേസ് തെളിയിക്കാൻ പൊലീസിനെ ഏറ്റവും കൂടുതൽ സഹായിക്കുകയും തെളിവുകൾ കൊടുക്കുകയും ഒരു ബാക്ക് ബോൺ പോലെ നിൽക്കുകയും ചെയ്യുന്ന ഒരു ഡിപ്പാർട്ട്മെന്റ് ആണല്ലോ ഇത്. ഉമാദത്തൻ സാറിന്റെ പുസ്തകമൊക്കെ വായിച്ചപ്പോൾ രസകരമായൊരു മേഖലയാണല്ലോ ഇത്, ഇതുമായി ബന്ധപ്പെട്ട സിനിമകൾ ഇനിയും ഉണ്ടായിക്കൂടെ എന്ന് തോന്നിയിട്ടുണ്ട്.

അഭിനയത്തിൽ കുറേക്കൂടി സീനിയറാണല്ലോ മംമ്ത, ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു. മംമ്തയെന്ന അഭിനേത്രിയുടെ പ്രത്യേകതയായി തോന്നിയത് എന്താണ്?

എന്നേക്കാളും ഒരുപാട് വർഷം സീനിയറാണ് മംമ്ത. 2016 മുതൽ എനിക്ക് മംമ്തയെ പരിചയമുണ്ട്, കാണാറും സംസാരിക്കാറുമൊക്കെയുണ്ട്. പക്ഷേ ആദ്യമായി ഒന്നിച്ച് വർക്ക് ചെയ്യുന്നത് ഈ സിനിമയിലാണ്. മുൻപും ചില സിനിമകളിൽ ഒരുമിച്ച് വർക്ക് ചെയ്യാനുള്ള അവസരങ്ങൾ വന്നെങ്കിലും അതൊന്നും നടന്നില്ല. ഈ സിനിമയാണ് എല്ലാം ഒത്തുവന്നത്. സീനിയർ- ജൂനിയർ എന്ന വ്യത്യാസത്തേക്കാളും നമ്മളെയൊക്കെ വളരെ കംഫർട്ടബിൾ ആക്കുന്ന, കൂടെ വർക്ക് ചെയ്യുമ്പോൾ സ്പേസ് തരുന്ന ഒരു ഫ്രണ്ടിനെ പോലെയായിരുന്നു മംമ്ത. എന്നോട് മാത്രമല്ല, സിനിമയിൽ വർക്ക് ചെയ്ത എല്ലാവരോടും അതെ. ആ ആറ്റിറ്റ്യൂഡ് അനുകരണീയമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രവും റിലീസിനൊരുങ്ങുകയാണല്ലോ?

അതൊരു ട്രാവൽ മൂവിയാണ്. ഫീൽ ഗുഡ് ഴോണറിൽ വരുന്ന ചിത്രം. ഒരു കോട്ടയംകാരനും മദാമ്മയും കൂടെ കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ വഴി ലഡാക്ക് വരെ പോകുന്നതാണ് സിനിമയുടെ കഥ. അതിനിടയ്ക്ക് അവരു കാണുന്ന കാഴ്ചകൾ,​ അവർക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങൾ, അടുപ്പം, വിയോജിപ്പുകൾ, ഇന്ത്യയുടെയും അമേരിക്കയുടെയും സാംസ്കാരികവും- സാമ്പത്തികവുമായ വ്യത്യാസം അതൊക്കെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രം പറഞ്ഞുപോവുകയാണ്. ജിയോ ചേട്ടന്റെ മുൻപത്തെ ചിത്രങ്ങൾ ‘കുഞ്ഞു ദൈവം’, ‘രണ്ട് പെൺകുട്ടികൾ’- രണ്ടും എനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടമുള്ള ചിത്രങ്ങളാണ്. വളരെ ഹ്യൂമറസായ, മൂർച്ഛയോടെ കൊള്ളേണ്ടിടത്ത് കൊള്ളുന്ന ചില ഡയലോഗുകളുണ്ട് അതിൽ. അങ്ങനെയുള്ള ചില കാര്യങ്ങൾ ഈ ചിത്രത്തിലുമുണ്ട്.

Get the latest Malayalam news and Interview news here. You can also read all the Interview news by following us on Twitter, Facebook and Telegram.

Web Title: Tovino thomas mamta mohandas interview forensic film

Next Story
കരിയറിലെ ആദ്യത്തെ പൊലീസ് വേഷം; ‘ഫോറൻസിക്കി’നെ കുറിച്ച് മംമ്തMamta Mohandas, മംമ്ത മോഹൻദാസ്, Forensic film, Forensic release, Forensic review, Tovino Thomas, Mamta Mohandas interview, Mamta Mohandas photos, Saiju Kuruppu, സൈജു കുറുപ്പ്, Mamta Saiju Kuruppu, മംമ്ത സൈജു കുറുപ്പ്, Mayookham, മയൂഖം, ഫോറൻസിക്, ഫൊറൻസിക്, IE Malayalam, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com