Taapsee Pannu starrer ‘Game over’ co-writer Kavya Ramkumar Interview: തിരുവനന്തപുരത്തും കുലശേഖരത്തും വേരുകളുള്ള, പോണ്ടിച്ചേരിയില്‍ താമസിക്കുന്ന കുടുംബം. അതിലെ ഭൂരിഭാഗം ആളുകളും ഡോക്ടര്‍മാര്‍ – വൈദ്യശാസ്ത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരും, അക്കാദമിക് ഡോക്ടറേറ്റ് ഉള്ളവരും എല്ലാം ചേര്‍ന്ന് പതിനേഴ് ഡോക്ടര്‍മാര്‍. അതില്‍ ഒരു ഡോക്ടര്‍ ആണ് ‘ഗെയിം ഓവര്‍’ എന്ന, നാളെ റിലീസ് ചെയ്യാനിരിക്കുന്ന, തമിഴ്-തെലുങ്ക്‌-ഹിന്ദി ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ കാവ്യ രാംകുമാര്‍.

മെഡിക്കല്‍ പ്രൊഫെഷനില്‍ നിന്നും വേറിട്ട വഴി തേടിയതിനെക്കുറിച്ച്, ‘ഗെയിം ഓവര്‍’ എന്ന ചിത്രത്തെക്കുറിച്ച്, മലയാളത്തോടുള്ള ഇഷ്ടത്തെക്കുറിച്ച്… കാവ്യ രാംകുമാര്‍ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് സംസാരിക്കുന്നു.

“അച്ഛന്‍ വെറ്റിനറി ഡോക്ടര്‍ ആണ്. ഇപ്പോള്‍ പോണ്ടിച്ചേരിയിലെ രാജീവ്‌ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെറ്റിനറി എജുക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ചിന്റെ ഡീന്‍ ആയി പ്രവര്‍ത്തിക്കുന്നു. അമ്മ, ഒരു പി എച്ച്ഡി ഡോക്ടര്‍ ആണ്. ഇപ്പോള്‍ ജില്ലാതലത്തിലുള്ള ‘Sexual Harassment at Work Place’ കമ്മിറ്റിയുടെ ചെയര്‍പേര്‍സണ്‍ ആണ്. ഞാന്‍ ഒരു മെഡിക്കല്‍ ഡോക്ടര്‍ ആണ്. ഗൈനക്കോളോജിയിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്.”, കാവ്യ പറഞ്ഞു തുടങ്ങി.

Taapsee Pannu starrer Game over co writer Kavya Ramkumar interview, ഗെയിം ഓവര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കാവ്യ രാംകുമാര്‍ സംസാരിക്കുന്നു, Kaavya Ramkumar,Taapsee Pannu,Taapsee,Tapsi,Game Over,Ashwin Saravanan,feminism,feminist literature,screen writing,women in cinema,female writer in Tamil films,Kaavya Ramkumar Game Over, കാവ്യ രാംകുമാര്‍, സ്ത്രീ തിരക്കഥാകൃത്തുക്കള്‍, സിനിമയിലെ സ്ത്രീകള്‍, സിനിമയിലെ സ്ത്രീ, ഗെയിം ഓവര്‍, താപ്സീ

അച്ഛനമ്മമാര്‍ക്കൊപ്പം കാവ്യ

മാര്‍ത്താണ്ഡത്തുള്ള ശ്രീമൂകാംബിക മെഡിക്കല്‍ കോളേജിലാണ് കാവ്യ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കുന്നത്. അവിടെ നിന്നാണ് എഴുത്തിലേക്കുള്ള വഴി തിരിഞ്ഞതും.

“സംഗീതം, നൃത്തം, പ്രസംഗം തുടങ്ങി എല്ലാറ്റിലും ചെറുപ്പം മുതലേ താത്പര്യം ഉണ്ടായിരുന്നു. മെഡിസിന് ചേര്‍ന്നപ്പോള്‍ പിന്നെ ഒന്നിനും സമയം കിട്ടാതെയായി. അപ്പോഴാണ്‌ എഴുത്തിലേക്ക് സജീവമായത്. ഡയറി എഴുത്തുകളില്‍ തുടങ്ങി ചെറുകഥകളില്‍ എത്തി. സിനിമയോടും വലിയ ഇഷ്ടമുണ്ടായിരുന്നു. പക്ഷേ മെഡിസിന്‍ ഉപേക്ഷിച്ച് സിനിമ എഴുത്തിലേക്ക് പോണം എന്ന് വീട്ടില്‍ പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അത് കൊണ്ട് എനിക്ക് പറ്റിയ ഒരവസരത്തിനായി കാത്തിരുന്നു. മെഡിസിന്‍ പൂര്‍ത്തിയാക്കി തിരിച്ചു പോണ്ടിച്ചേരിയില്‍ എത്തി പ്രാക്ടീസ് ചെയ്യുമ്പോഴാണ് ചില കൂട്ടുകാര്‍ വഴി എന്റെ ചെറുകഥകള്‍ വായിച്ച അശ്വിന്‍, അടുത്ത സിനിമയുടെ എഴുത്തില്‍ സഹകരിക്കാമോ എന്ന് ചോദിക്കുന്നത്.”

അശ്വിന്‍ ശരവണന്‍ എന്ന ചെറുപ്പകാരന്‍ അടുത്ത സിനിമയുടെ എഴുത്തില്‍ കൂടാമോ എന്ന് ചോദിക്കുമ്പോള്‍ കാവ്യയ്ക്ക് അറിയല്ലായിരുന്നു, പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ ‘മായ’ എന്ന നയന്‍‌താര ചിത്രത്തിന്റെ സംവിധയകനാണ് അയാള്‍ എന്ന്. ത്രില്ലര്‍, ഹൊറര്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന കാവ്യ, തന്റെ ആശയങ്ങളോട് ചേര്‍ന്ന ഒരു ‘ഫ്രീക്വന്‍സി’ അശ്വിനില്‍ കണ്ടു. അവിടെ നിന്നാണ് ‘ഗെയിം ഓവര്‍’ തുടങ്ങുന്നത്.

“ഒരു വീട്, ഒരു വീല്‍ചെയര്‍, ഒരാള്‍ – ഈയൊരു വരിയാണ് അശ്വിന്‍ ആദ്യം പറയുന്നത്. കേന്ദ്ര കഥാപാത്രം ഒരു സ്ത്രീയാകണം എന്നൊന്നും ആദ്യം തീരുമാനിച്ചിരുന്നില്ല. ഞങ്ങളുടെ ആശയസംവാദത്തിനിടയില്‍ എപ്പോഴോ വന്നു ചേര്‍ന്നതാണത്. ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു പ്രോസസ് ആയിരുന്നു എഴുത്ത്. അദ്ദേഹം ഒരു ഐഡിയ പറയും, ഞാന്‍ എനിക്ക് പറയാനുള്ളത് ചേര്‍ക്കും. അങ്ങനെ തീര്‍ത്തും ‘കൊളാബൊരേറ്റിവ്’ ആയ ഒരു എഴുത്തായിരുന്നു ‘ഗെയിം ഓവറിന്റെ’ത്.”

 

ഒരു സൈക്കോളോജിക്കല്‍ ത്രില്ലര്‍ എന്നാണ് കാവ്യ ‘ഗെയിം ഓവര്‍’ എന്ന ചിത്രത്തെ വിശേഷിപ്പിക്കുന്നത്. Post Traumatic Stress Disorder എന്ന അവസ്ഥയുള്ള ഒരു ചെറുപ്പകാരിയുടെ കഥയാണ് സിനിമ പറയുന്നത്. കേന്ദ്രകഥാപാത്രമായി എത്തുന്നത്‌ താപ്സീ പന്നുവാണ്. വിനോദിനി വൈദ്യനാഥന്‍, അനീഷ്‌ കുരുവിള, സഞ്ജന നടരാജന്‍, രമ്യാ സുബ്രമണ്യന്‍, മാലാ പാര്‍വ്വതി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

“സ്വപ്ന എന്നാണ് താപ്സീ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സ്വപ്നയ്ക്ക് അവര്‍ തന്റേതായ ഭാഷ്യം നല്‍കിയിട്ടുണ്ട്. എഴുത്തില്‍ ഇല്ലാത്ത പലതും അവര്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ സ്വാഭാവികമായി വന്നു ചേര്‍ന്നു. അത്തരം ഒരു പ്രോസസ് അടുത്ത് നിന്ന് കാണാന്‍ കഴിയുന്നത്‌ ഒരു ‘സര്‍റിയല്‍’ അനുഭവമാണ്,” എഴുത്ത് ചിത്രമായി കണ്ടതിനെക്കുറിച്ചുള്ള കാവ്യയുടെ വാക്കുകള്‍ ഇങ്ങനെ.

ജൂണ്‍ 14ന് റിലീസ് തിയേറ്ററുകളില്‍ എത്തുന്ന ‘ഗെയിം ഓവറി’ന്റെ പ്രീമിയര്‍, സെലിബ്രിറ്റി സ്ക്രീനിംഗ് എന്നിവ കഴിഞ്ഞുള്ള പ്രതികരണം വളരെ മികച്ചതായിരുന്നു എന്നും കാവ്യ വെളിപ്പെടുത്തി.

“ഇത്തരം ഒരു സിനിമ ഇത് വരെ കണ്ടിട്ടില്ല എന്ന് വരെ പറഞ്ഞവരുണ്ട്, അത് കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം. അതോടൊപ്പം ആകാംഷയും. പ്രേക്ഷകര്‍ ഈ സിനിമ സ്വീകരിക്കും എന്ന് തന്നെ കരുതുന്നു. കാരണം ഇതൊരു യൂണിവേര്‍സല്‍ ആയ വിഷയമാണ്. തമിഴ്-ഹിന്ദി-തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത് എങ്കിലും ഭാഷക്കതീതമായ പ്രമേയമാണ് ചിത്രം പറയുന്നത്.”

Taapsee Pannu starrer Game over co writer Kavya Ramkumar interview, ഗെയിം ഓവര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കാവ്യ രാംകുമാര്‍ സംസാരിക്കുന്നു, Kaavya Ramkumar,Taapsee Pannu,Taapsee,Tapsi,Game Over,Ashwin Saravanan,feminism,feminist literature,screen writing,women in cinema,female writer in Tamil films,Kaavya Ramkumar Game Over, കാവ്യ രാംകുമാര്‍, സ്ത്രീ തിരക്കഥാകൃത്തുക്കള്‍, സിനിമയിലെ സ്ത്രീകള്‍, സിനിമയിലെ സ്ത്രീ, ഗെയിം ഓവര്‍, താപ്സീ

ഗെയിം ഓവര്‍ ചിത്രീകരണത്തിനിടെ താപ്സീയ്ക്കൊപ്പം കാവ്യ

അടുത്ത എഴുത്തിന്റെ പണിപ്പുരയിലാണ് കാവ്യ. എന്നാല്‍ അത് എന്താണ് എന്ന് ഇപ്പോള്‍ പറയാനാകില്ല എന്നും അവര്‍ കൂടിച്ചേര്‍ത്തു.

“എഴുതാന്‍ തന്നെയാണ് താത്പര്യം. അത് കൊണ്ട് എഴുത്ത് തുടരുന്നു. സിനിമ എഴുത്തിനെ സംബന്ധിച്ച് ഔദ്യോഗികമായി കരാറാകപ്പെട്ട ഒന്നുമില്ല ഇപ്പോള്‍. മലയാളത്തിലും എഴുതണം എന്നുണ്ട്. മലയാള സിനിമ വലിയ ഇഷ്ടമാണ് – ലാല്‍ ജോസ്, ശ്യാമപ്രസാദ്, അഞ്ജലി മേനോന്‍, ആഷിക് അബു തുടങ്ങിയ സംവിധായകരേയും. ലാല്‍ ജോസിന്റെ ‘അയാളും ഞാനും തമ്മില്‍’ എന്ന ചിത്രം വലിയ ഇഷ്ടമാണ്. മെഡിക്കല്‍ ഫീല്‍ഡിനെക്കുറിച്ചുള്ളതായത് കൊണ്ട് അതിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇപ്പോള്‍ ‘വൈറസിനെ’ക്കുറിച്ചും നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു. ഗെയിം ഓവര്‍ റിലീസ് തിരക്കുകള്‍ കഴിഞ്ഞു വേണം അതൊന്നു കാണാന്‍.”

Read More Cinema Related News Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook