Latest News

കാലം മാറി, കോലം മാറി, ഞങ്ങളുമൊന്നു മാറി; 20 മിനിറ്റ് എഴുതിയ പാട്ടാണ്; വൈറൽ പാട്ടിനെ കുറിച്ച് എഴുത്തുകാരി

“കാലം മാറി, കോലം മാറി, ഞങ്ങളുമൊന്നു മാറി….” സോഷ്യൽ മീഡിയയിൽ വൈറലാവുന്ന പാട്ടിനെ കുറിച്ച് ശശികല

arya dhayal, anagne venam song

“കാലം മാറി, കോലം മാറി, ഞങ്ങളുമൊന്നു മാറി….,” കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന പാട്ടാണ് ഇത്. ആര്യ ദയാൽ പാടി അഭിനയിച്ച ഈ പാട്ട് സ്ത്രീ എങ്ങനെയാവണം എന്ന സമൂഹത്തിന്റെ ചിന്താഗതികളെയും വേർത്തിരിവുകളെയും പൊളിച്ചെഴുതുകയാണ്.

ഗാനരചയിതാവും കവയിത്രിയുമായ ശശികല മേനോനാണ് ഈ വരികൾ എഴുതിയിരിക്കുന്നത്. പാട്ടിനു പിന്നിലെ വിശേഷങ്ങൾ ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കു വയ്ക്കുകയാണ് ശശികല. വെറും 20 മിനിറ്റ് കൊണ്ട് തന്റെ മനസ്സിൽ സ്വാഭാവികമായി വന്ന വരികളാണ് അവയെന്നാണ് ശശികല പറയുന്നത്.

“വനിതശിശുക്ഷേമ വകുപ്പിനു വേണ്ടി ഇത്തരമൊരു പാട്ടൊരുക്കാമോ എന്ന് ആര്യയോട് അവർ ആവശ്യപ്പെട്ടപ്പോൾ വരികൾ എഴുതാമോ എന്ന് ചോദിച്ച് ആര്യ എന്റെയടുത്തെത്തി. ആര്യ എന്റെ മകളുടെ കൂട്ടുകാരിയാണ്. വ്യക്തി സ്വാതന്ത്രമാണ് പാട്ടിന്റെ വിഷയമെന്നും എല്ലാത്തിനോടും അരുത് പറയുന്ന ഒരു കാലഘട്ടത്തിനെതിരെയുള്ള പാട്ടാവണമെന്നും ആര്യ പറഞ്ഞു. ആര്യയുടെ ആ വാചകത്തിൽ നിന്നും ഒരു 20 മിനിറ്റ് കൊണ്ട് ഞാനാ പാട്ടെഴുതി തീർത്തു,” പാട്ടു പിറന്ന വഴികളെ കുറിച്ച് ശശികല.

എല്ലാ സ്ത്രീകൾക്കും മനസ്സിലാവുന്ന വിഷയമാണ് പാട്ടിലൂടെ പറയുന്നതെന്നും ശശികല കൂട്ടിച്ചേർത്തു. “ഞാനും ഒരു ഒമ്പതാം ക്ലാസ്സുവരെ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം ഒരു കുഗ്രാമത്തിലാണ് പഠിച്ചത്. അരുതുകൾ മാത്രമായിരുന്നു അന്ന് ജീവിതത്തിൽ. ‘തൊട്ടതിനൊക്കെയും അശ്രീകരം ചൊല്ലി ചിട്ട പഠിപ്പിച്ച മുത്തശ്ശനെ കുറിച്ചു’ ഞാൻ മുൻപും എഴുതിയിട്ടുണ്ട്. ആ കാലത്ത് എനിക്കൊരുപാട് പറയാനുണ്ടായിരുന്നു, സ്വപ്നങ്ങളുമുണ്ടായിരുന്നു, പക്ഷേ മിണ്ടാൻ പറ്റില്ലായിരുന്നു. പക്ഷേ ഇപ്പോൾ കാലം മാറിയില്ലേ?”

“ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻമാഷ്, രാഘവൻ മാഷ്, അർജുനൻ മാഷ് എന്നിവർക്കൊപ്പം സിനിമാഗാനങ്ങളും നാടകഗാനങ്ങളുമൊക്കെ എഴുതി ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. പക്ഷേ കല്യാണത്തോടെ എനിക്ക് വിട്ടുനിൽക്കേണ്ടി വന്നു,​എന്റെ കൂടെ വരാനൊന്നും ആരുമില്ലായിരുന്നു. എനിക്ക് ഒരു 20 വർഷം ഗ്യാപ് എടുക്കേണ്ടി വന്നു.”

” ഈ പാട്ടിൽ ഞാനെഴുതുന്നുണ്ട്, “മോഹങ്ങൾ ആയിരമുണ്ടേ, പാറിപറക്കാൻ ചിറകുമുണ്ടേ…” എന്ന്. പക്ഷേ എനിക്ക് ആ ചിറകുകൾ ഒതുക്കേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷേ അതുകൊണ്ടു ഒക്കെയാവാം ആ കുട്ടി എന്നോട് പറഞ്ഞത് എന്താണെന്ന് എനിക്ക് കൃത്യമായി മനസ്സിലായതും ഒട്ടുമേ ആലോചിക്കാതെ എഴുതാൻ കഴിഞ്ഞതും. വരികൾ ഞാനെഴുതി കൊടുത്തു, ആര്യയും വർക്കിയും കൂടിയാണ് അത് ഭംഗിയാക്കിയത്”.

“എന്തു ധരിക്കണം, എങ്ങനെ നടക്കണം എന്നത് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യമാാണ്. പട്ടും പൊന്നുമല്ല സ്ത്രീകളെ പൊതിയേണ്ടത്, സ്ത്രീകളെ സ്ത്രീകളായി കണ്ടാൽ മതി,” എന്നും പാട്ടിലൂടെ ശശികല പറയുമ്പോൾ ഇപ്പോഴത്തെ പെൺകുട്ടികൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞതിന്റെ സന്തോഷം നിറയുന്നുണ്ട് ആ വാക്കുകളിൽ. പഠിച്ച് സ്വന്തം കാലിൽ നിൽക്കേണ്ട ആവശ്യകതയെ കുറിച്ച് പെൺകുട്ടികളെ ഓർമിപ്പിക്കുന്നു കൂടിയുണ്ട് തന്റെ വരികളിലൂടെ ശശികല.

Read more: അരനൂറ്റാണ്ട് മുൻപ് ഉപ്പ ഈണം നൽകിയ പാട്ടിന് പുതുഭാവമേകി നജീം അർഷാദ്

Get the latest Malayalam news and Interview news here. You can also read all the Interview news by following us on Twitter, Facebook and Telegram.

Web Title: Angane venam viral song arya dhayal sasikala v menon

Next Story
‘മാസ്റ്ററി’ന്റെ നായിക; മാളവിക മോഹനന്‍ അഭിമുഖംmaster, vijay, thalapathy vijay, Malavika Mohanan, Malavika interview, Malavika, Lokesh Kanagaraj, master release, master release date, master movie release, chennai news, vijay sethupathi, master movie, vijay master, master review, master movie review, master news, master film review, മാസ്റ്റർ, മാസ്റ്റർ വിജയ് റിലീസ്, master movie review, master movie rating, master movie full download online, master movie tamilrockers, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com