scorecardresearch
Latest News

‘ലൂസിഫര്‍’ തുറക്കുന്ന വാതിലുകള്‍: ആമസോണ്‍ പ്രൈം മേധാവി പറയുന്നു

മലയാളത്തില്‍ സജീവമാകാനായി ‘ലൂസിഫര്‍’ തെരഞ്ഞെടുത്തതിനെക്കുറിച്ച്, ആമസോണ്‍ പ്രൈമിന്റെ ‘Regional Content Stratregy’യെക്കുറിച്ച്, പ്രൈം വീഡിയോ ഇന്ത്യ ഹെഡും ഡയറക്ടറുമായ വിജയ്‌ സുബ്രമണ്യം സംസാരിക്കുന്നു

Lucifer in Amazon Prime, Lucifer, Mohanlal, Prithviraj, ലൂസിഫർ, മോഹൻലാൽ, പൃഥ്വിരാജ്, vivek oberoi, manju warrier, tovino thomas, sachin khedekar, prithviraj sukumaran, movie review, മഞ്ജു വാര്യര്‍, ടോവിനോ തോമസ്‌, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
lucifer mohanlal movie on amazon prime

Mohanlal Lucifer on Amazon Prime: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ പ്രധാന നഗരങ്ങളില്‍ മോഹന്‍ലാല്‍ നായകനായ ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ വ്യത്യസ്ഥമായ ഒരു പോസ്റ്റര്‍ കാണുന്നുണ്ട്. സിനിമാ പോസ്റ്ററാണ്. എന്നാല്‍ മലയാളി അധികം കണ്ടു പരിചയിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒന്ന്. ഇന്റര്‍നെറ്റ്‌ വീഡിയോ സ്ട്രീമിംഗ് സൈറ്റ് ആയ ആമസോണ്‍ പ്രൈം വീഡിയോയില്‍ ‘ലൂസിഫര്‍’ റിലീസ് ചെയ്തതുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റര്‍ ആയിരുന്നു അത്. മെയ്‌ പതിനാറു മുതലാണ് ‘ലൂസിഫര്‍’ ആമസോണ്‍ പ്രൈം വരിക്കാര്‍ക്ക് ലഭ്യമായി തുടങ്ങിയത്.

 

‘ലൂസിഫര്‍’ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയ ആമസോണ്‍ പ്രൈം, ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ അതിന്റെ ഇന്റര്‍നെറ്റ്‌ സ്ട്രീമിംഗും നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെച്ചൊല്ലി ഒരു കൂട്ടം ആരാധകര്‍ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. തിയേറ്ററില്‍ കാണിക്കുന്ന സിനിമ ഇന്റര്‍നെററ്റില്‍ വരുന്നത് അഭികാമ്യമല്ല എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ഔദ്യോഗിക പതിപ്പിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് ലഭ്യമാക്കുക വഴി, പൈറസിയെ വലിയൊരു അളവ് വരെ നിയന്ത്രിക്കാന്‍ സാധിക്കും എന്നാണ് ആമസോണ്‍ പ്രൈമിന്റെ പക്ഷം.

മലയാളത്തില്‍ സജീവമാകാനായി ‘ലൂസിഫര്‍’ തെരഞ്ഞെടുത്തതിനെക്കുറിച്ച്, ആമസോണ്‍ പ്രൈമിന്റെ ‘Regional Content Stratregy’യെക്കുറിച്ച്, പ്രൈം വീഡിയോ ഇന്ത്യ ഹെഡും ഡയറക്ടറുമായ വിജയ്‌ സുബ്രമണ്യം സംസാരിക്കുന്നു.

“പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം, ഗംഭീരമായ ഒരു നരേറ്റിവ്, നല്ല മേക്കിംഗ്, വിവിധാ ഭാഷാ പതിപ്പുകളുടെ ലഭ്യത എന്നിവയാണ് ‘ലൂസിഫര്‍’ തെരഞ്ഞെടുക്കാന്‍ കാരണങ്ങള്‍. മലയാളത്തിലെ ഞങ്ങളുടെ സാന്നിദ്ധ്യം സജീവമാക്കാന്‍ ആ ചിത്രം കൊണ്ട് സാധിച്ചിട്ടുമുണ്ട്. അതില്‍ സന്തോഷമുണ്ട്. മോഹന്‍ലാലിനും ആന്റണിയ്ക്കും നന്ദി.”

Read More: ‘ലൂസിഫര്‍’ ഡിജിറ്റല്‍ അവകാശം എത്ര രൂപയ്ക്ക് വാങ്ങി?’മധുരരാജ’ എന്ന് വരും?: ആമസോണ്‍ പ്രൈമിനോട് ആരാധകര്‍

വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഈ കാലത്ത്, തിയേറ്റര്‍ റിലീസ് എന്നതിനൊപ്പം തന്നെ പ്രേക്ഷകന് തന്റെ സ്വകാര്യമായ ഇടത്ത്, സൗകര്യമുള്ള ഒരു സമയത്ത് സിനിമ കാണാന്‍ ഉള്ള സൗകര്യം ഒരുക്കുക എന്നതും സിനിമാ നിര്‍മ്മാതാക്കള്‍ ഗൗരവമായി എടുക്കേണ്ടതുണ്ട്‌. അത്തരം ഒരു സാധ്യതയാണ് ആമസോണ്‍ പ്രൈം വഴി ‘ലൂസിഫര്‍’ ടീം പരിശോധിച്ചത്.

“പുതിയ റിലീസ് സിനിമകളെ സംബന്ധിച്ച്, പൈറസി എന്നത് ഒരു വലിയ പ്രശ്നമാണ്. അത് കൊണ്ട് തന്നെ, സിനിമ റിലീസ് ചെയ്യുന്നതിനൊപ്പം ‘legitimate digital viewing’ ഏര്‍പ്പെടുത്താനും നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നു. തിയേറ്ററും ഡിജിറ്റല്‍ സ്ട്രീമിംഗും രണ്ടു വ്യത്യസ്ഥ മാധ്യമങ്ങളാണ് എന്നതും അവര്‍ മനസ്സിലാക്കുന്നു. ഇവ രണ്ടും പരസ്പരം പോരടിക്കുകയല്ല, ‘compliment’ ചെയ്യുന്ന സ്ഥിതിയാണുള്ളത്. തിയേറ്ററില്‍ കളിക്കുമ്പോള്‍ തന്നെ ഡിജിറ്റല്‍ സ്ട്രീമിംഗ് ചെയ്യുന്ന കാര്യം പറയുകയാണെങ്കില്‍, ഇതാദ്യമായല്ല ഞങ്ങള്‍ അത് ചെയ്യുന്നത് എന്ന് പറയേണ്ടി വരും. തെലുങ്കില്‍ അനുഷ്ക ഷെട്ടി നായികയായ ‘ബാഗ്മതി’ തിയേറ്ററില്‍ ഉള്ളപ്പോള്‍ തന്നെ സ്ട്രീം ചെയ്യപ്പെട്ട ഒരു ചിത്രമാണ്. സ്ട്രീം ചെയ്യുന്നത് കൊണ്ട് തിയേറ്റര്‍ കളക്ഷനില്‍ കുറവുണ്ടായതായി അറിയില്ല.”

Vijay Subramaniam, Director and Head, Content, Amazon Prime Video India, Lucifer in Amazon Prime, Lucifer, Mohanlal, Prithviraj, ലൂസിഫർ, മോഹൻലാൽ, പൃഥ്വിരാജ്, vivek oberoi, manju warrier, tovino thomas, sachin khedekar, prithviraj sukumaran, movie review, മഞ്ജു വാര്യര്‍, ടോവിനോ തോമസ്‌, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Vijay Subramaniam, Director and Head, Content, Amazon Prime Video India

മെയ്‌ പതിനാറു മുതല്‍ സ്ട്രീം ചെയ്തു തുടങ്ങിയ ‘ലൂസിഫറി’ന് മികച്ച സ്വീകരണമാണ് ആമസോണ്‍ പ്രൈം വരിക്കാരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളം പതിപ്പിനൊപ്പം തന്നെ തമിഴ്-തെലുങ്ക്‌ പതിപ്പുകള്‍ക്കും കാഴ്ചക്കാരുണ്ട്. ചിത്രം തങ്ങളുടെ ലൈബ്രറിയുക്ക് മുതല്‍ക്കൂട്ടാകും എന്നും ആമസോണ്‍ പ്രൈം വിശ്വസിക്കുന്നു.

“സിനിമാ പ്രേമികളെ സംബന്ധിച്ച്. ഒരു കാഴ്ചയില്‍ ഒതുക്കാവുന്ന ചിത്രമല്ല ‘ലൂസിഫര്‍’. അതിന്റെ വിവിധ ലേയറുകള്‍, സീനുകള്‍ ചിത്രീകരിക്കപ്പെട്ട രീതി, മോഹന്‍ലാലിന്‍റെ പെര്‍ഫോമന്‍സ്, ഇവയെല്ലാം തന്നെ സെക്കന്റ്‌ അല്ലെങ്കില്‍ തേര്‍ഡ് വ്യൂയിംഗ് ആവശ്യപ്പെടുന്നതാണ്. അത് കൊണ്ട് തന്നെ, കാഴ്ചക്കാര്‍ വീണ്ടും വീണ്ടും ചിത്രത്തിലേക്ക് മടങ്ങി വരുന്നു. ഇത്തരത്തില്‍ ഒരു വലിയ ചിത്രം ലൈബ്രറിയില്‍ സൂക്ഷിക്കുക വഴി, കൂടുതല്‍ മലയാളി വരിക്കാരിലെക്ക് എത്തിപ്പെടാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു.”

‘ലൂസിഫര്‍’ കൂടാതെ ഈ വര്‍ഷവും അടുത്ത വര്‍ഷവും റിലീസ് ആകാന്‍ പോകുന്ന ചില ചിത്രങ്ങളും ആമസോണ്‍ പ്രൈമില്‍ വഴിയേ ലഭ്യമാകും. മലയാളം ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷാ പ്രേക്ഷകരുടെ മാറുന്ന താത്പര്യമനുസരിച്ചുള്ള കണ്‍ടെന്റ് ആണ് പ്രൈം വീഡിയോ ലക്ഷ്യമിടുന്നത്.

“വൈവിദ്ധ്യമാര്‍ന്ന ഒരു കളക്ഷന്‍ ഉണ്ടാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രേക്ഷകരുടെ അഭിരുചികള്‍ വ്യത്യസ്ഥമാണ്. അതിനു സദാ മാറ്റം സംഭവിച്ചു കൊണ്ടുമിരിക്കും. അതിനൊപ്പം പിടിച്ചു നില്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ‘ലൂസിഫര്‍’ തുറന്ന മലയാളത്തിന്റെ വാതായനങ്ങള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.”

Lucifer Mohanlal Malayalam Movie hits jackpot at Box Office, Lucifer, mohanlal movie lucifer, മോഹൻലാൽ ചിത്രം ലൂസിഫർ, Prithviraj Sukumaran, Mohanlal, lucifer box office, ലൂസിഫർ ബോക്സ് ഓഫീസ്, lucifer collection, ലൂസിഫർ കളക്ഷൻ, lucifer total collection, ലൂസിഫർ കളക്ഷൻ, mohanlal, മോഹൻലാൽ, Prithviraj, പൃഥ്വിരാജ്, manju warrier, മഞ്ജു വാര്യർ, iemalayalam, ഐഇ മലയാളം
Lucifer

Read Lucifer Movie Review Here: താരപ്രഭയില്‍ തിളങ്ങുന്ന ‘ലൂസിഫര്‍

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Amazon prime video india regional films mohanlal lucifer