ദുൽഖർ സൽമാനെക്കുറിച്ച് ചോദിച്ചാൽ പറവയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ഗോവിന്ദിന് പറയാൻ ഒറ്റ ഉത്തരമേ ഉളളൂ, ”ഒട്ടും ജാഡയില്ലാത്ത മനുഷ്യൻ. കുറച്ചൊക്കെ ജാഡയുണ്ടാവുമെന്ന് കരുതിയിരുന്നു. പക്ഷേ ഒരു ജാഡയുമില്ലാത്ത മനുഷ്യനാണ് ദുൽഖർ. നല്ല സ്നേഹമുണ്ട്” ശിശുദിനത്തിൽ ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു പറവയിലെ ഹസീബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോവിന്ദ് ഇങ്ങനെ പറഞ്ഞത്.

”പറവയ്ക്കുശേഷം മട്ടാഞ്ചേരിയിൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി ദുൽഖർ വന്നു. അപ്പോൾ എന്നെയും അമലിനെയും (പറവയിലെ ഇച്ചാപ്പി) വിളിപ്പിച്ചു. ഞങ്ങൾ രണ്ടുപേരും പോയി. അവിടെ ചെന്നപ്പോൾ എന്തിനാണ് വിളിപ്പിച്ചതെന്നു ചോദിച്ചു. അപ്പോൾ ദുൽഖർ ഒന്നു കാണാനാണെന്നു പറഞ്ഞു. പറവ കണ്ടോയെന്നും ഇഷ്ടമായെന്നും ചോദിച്ചു” ഗോവിന്ദ് പറയുന്നു.

പറവയിൽ ദുൽഖർ ഉണ്ടാകുമെന്നു സൗബിൻ ആദ്യം പറഞ്ഞിട്ടില്ലായിരുന്നുവെന്നും ഗോവിന്ദ് പറഞ്ഞു. മമ്മൂക്കയുണ്ട്, ലാലേട്ടനുണ്ട് എന്നൊക്കെ പറയുമായിരുന്നു. ദുൽഖർ ഉണ്ടെന്നു പറഞ്ഞപ്പോഴും ഞങ്ങളെ പറ്റിക്കാൻ പറയുകയാണെന്നാണ് വിചാരിച്ചത്. ഒരു ദിവസം പറഞ്ഞു, ദുൽഖർ നാളെ വരുന്നുണ്ട്, നാളെ ഷൂട്ട് ഉണ്ടെന്ന്. അപ്പോഴാണ് ഞങ്ങൾ ശരിക്കും ഞെട്ടിയതെന്നും ഗോവിന്ദ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ