ആദ്യചിത്രം റിലീസാകും മുൻപെ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ നടി

ഇന്റർനെറ്റ് സെൻസേഷനായ ഈ മലയാളീ താരം അടുത്തിടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു

Priya Prakash Varrier, പ്രിയ വാര്യർ, Priya Prakash Varrier Photos, Priya Prakash Varrier childhood photos, Priya Prakash warrier,Priya Prakash Varrier video, Priya Prakash Varrier latest photos, indian express malayalam, ie malayalam

ഒറ്റകണ്ണിറുക്കലിലൂടെ രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലവ് സംവിധാനം ചെയ്ത ‘അഡാർ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കൽ വൈറലാവുകയായിരുന്നു. പ്രിയ വാര്യരുടെ കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

Read more: ഷൂട്ടിങ്ങിനിടെ നായകന്റെ തോളിൽ നിന്നും താഴെ വീണ് പ്രിയ വാര്യർ

‘അഡാർ ലവി’ലെ ഗാനം ശ്രദ്ധിക്കപ്പെട്ടെങ്കിലും സിനിമ പുറത്തിറങ്ങിയതോടെ പ്രിയയുടെ അഭിനയം ഏറെ വിമർശിക്കപ്പെട്ടു. അതോടെ ട്രോളന്മാരുടെയും പ്രിയങ്കരിയായി പ്രിയ മാറി. പിന്നീട് ബോളിവുഡിലേക്കായിരുന്നു പ്രിയയുടെ യാത്ര. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തി. ഇതിനിടെ സ്നേഹവും വിമർശനവുമെല്ലാം പ്രിയയെ തേടിയെത്തി.

ഇന്‍സ്റ്റഗ്രാമിലും റെക്കോർഡ് ഫോളോവേഴ്സ് ആണ് പ്രിയ വാര്യർക്കുള്ളത്. പ്രിയയുടടെ ഫോളോവേഴ്സിന്റെ എണ്ണം 6.9 മില്യനാണ്. തൃശ്ശൂർ പൂങ്കുന്നം സ്വദേശിനിയാണ് പ്രിയ.

Read more: ഇങ്ങനെ മക്കളുണ്ടെങ്കില്‍ ശത്രുക്കള്‍ വേറെയെന്തിന്?; അക്ഷയ്-ട്വിങ്കിള്‍ കുടുംബഗ്രൂപ്പിലെ വിശേഷങ്ങള്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Internet sensation malayalam actress childhood photo

Next Story
ജാൻവി കപൂറിന്റെ ഡ്രസ്സിന്റെ വില കേട്ട് അമ്പരന്ന് ആരാധകർjanhvi kapoor, janhvi kapoor's outfit, roohi's trailer, janhvi kapoor photos, Janhvi instagram, Janhvi roohi, ജാൻവി കപൂർ, റൂഹി
The moderation of comments is automated and not cleared manually by malayalam.indianexpress.com