സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം; യോഗാ ദിനത്തിൽ മോഹൻലാൽ

International Yoga Day 2021:രാജ്യാന്തര യോഗദിനത്തിൽ ശ്രദ്ധ നേടി മോഹൻലാലിന്റെ കുറിപ്പ്

mohanlal, international yoga day, yoga day, happy yoga day, happy yoga day 2021, yoga day images, yoga day status, yoga day quotes, yoga day messages, happy international yoga day, international yoga day images

International Yoga Day 2021:  ഇന്ന് രാജ്യാന്തര യോഗ ദിനം. യോഗയുടെ ഗുണങ്ങൾ ആളുകളിലേക്ക് എത്തിക്കാനാണ് ജൂൺ 21 രാജ്യാന്തര യോഗദിനമായി ആചരിച്ചുവരുന്നത്. ആരോഗ്യത്തിനും മാനസികസൗഖ്യത്തിനുമെല്ലാം യോഗ എത്രത്തോളം ഗുണകരമാണെന്ന് ഈ ദിനം ഓർമപ്പെടുത്തുന്നു.

യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കിയ നിരവധി താരങ്ങൾ നമുക്കുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ മുതൽ ബോളിവുഡിന്റെ ശിൽപ്പഷെട്ടി വരെ യോഗയുടെ ആരാധകരാണ്. യോഗദിനത്തോട് അനുബന്ധിച്ച് മോഹൻലാൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ,” മോഹൻലാൽ കുറിച്ചതിങ്ങനെ.

ലോക്ക്ഡൗൺ കാലമായതിനാൽ ചെന്നൈയിലെ വീട്ടിലാണ് മോഹൻലാൽ ഉള്ളത്. മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ബറോസിന്റെ ഷൂട്ടിംഗ് ജോലികൾ നടക്കുന്നതിനിടയിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക്ഡൗൺ കഴിഞ്ഞാലുടൻ ‘ബറോസി’ന്റെ അടുത്ത ഷെഡ്യൂൾ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

Read more: സ്റ്റാർട്ട്, ആക്ഷൻ, ക്യാമറ… ‘ബറോസ്’ ലൊക്കേഷൻ ചിത്രങ്ങളുമായി മോഹൻലാൽ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: International yoga day 2021 mohanlal

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com