International Yoga day 2018: രാജ്യാന്തര യോഗ ദിനത്തിൽ ആരാധകർക്കായി യോഗാഭ്യാസം പങ്കുവച്ച് ബോളിവുഡ് താരങ്ങൾ. ശിൽപ ഷെട്ടി, ലാറ ദത്ത തുടങ്ങിയ താരങ്ങൾ യോഗ ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. കങ്കണ റണാവത്തിന്റെ യോഗാഭ്യാസത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
കങ്കണയുടെ ഇത്തവണത്തെ യോഗ്യാഭ്യാസം കണ്ട് അതിശയിച്ചിരിക്കുകയാണ് ആരാധകർ. തികഞ്ഞ പ്രൊഫഷണലെപ്പോലെയാണ് കങ്കണയുടെ യോഗാഭ്യാസം. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
പതിനെട്ടു വയസ്സു മുതലാണ് കങ്കണ യോഗ പഠിക്കാൻ തുടങ്ങിയത്. ലോകത്തിന്റെ ഏതു കോണിലായാലും ദിവസവും താൻ യോഗ ചെയ്യാറുണ്ടെന്ന് കങ്കണ തന്നെ പറഞ്ഞിട്ടുണ്ട്. തന്റെ സൗന്ദര്യ രഹസ്യത്തിനു പിന്നിൽ യോഗയുമുണ്ടെന്ന് കങ്കണ വെളിപ്പെടുത്തിയിട്ടുണ്ട്.
‘മണികർണിക’ എന്ന ചിത്രത്തിലാണ് കങ്കണ റണാവത്ത് ഇപ്പോൾ അഭിനയിക്കുന്നത്. റാണി ലക്ഷ്‌മി ഭായിയുടെ ജീവിത കഥ പറയുന്ന സിനിമയാണ് ‘മണികര്‍ണിക: ദി ക്യൂന്‍ ഓഫ് ഝാന്‍സി’. സിമ്രാനു ശേഷം കങ്കണ അഭിനയിക്കുന്ന ചിത്രമാണിത്.