തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിമൂന്നാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്രമേള (ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള- IDSFFK) മാറ്റിവെച്ചു. ജൂലൈ മാസം നടക്കേണ്ടിയിരുന്ന മേള കൊറോണ വൈറസിന്റെയും ലോക്ക്‌ഡൗണിന്റെയും പശ്ചാത്തലത്തിൽ നീട്ടിവെച്ചതായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി നടന്ന മേളയിൽ വിവിധ വിഭാഗങ്ങളിലായി 263 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. മേളയുടെ ഹോമേജ് വിഭാഗത്തിൽ ഫ്രഞ്ച് ന്യൂ വേവ് പ്രസ്ഥാനത്തിന്റെ അമരക്കാരിയായ ആഗ്നസ് വർദ, ലെബനീസ് സംവിധായിക ജോസെലിൻ സാബ് എന്നിവരുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു.
Read more: ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി; ചിത്രങ്ങൾ