മലയാളത്തിന്റെ പ്രിയതാരമാണ് മംമ്ത മോഹൻദാസ്. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രി. അമേരിക്കയിലാണ് മംമ്ത ഇപ്പോൾ സ്ഥിരതാമസമാക്കിയിരിക്കുന്നത്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി മംമ്ത ഷെയർ ചെയ്യാറുണ്ട്.
അന്താരാഷ്ട്ര യോഗദിനത്തിൽ മംമ്ത പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധ കവരുന്നത്. വിവിധ യോഗമുറകൾ ചെയ്യുന്ന മംമ്തയെ ആണ് വീഡിയോയിൽ കാണുന്നത്. അന്താരാഷ്ട്ര യോഗാദിനാശംസകളും മംമ്ത നേർന്നിട്ടുണ്ട്.
ഫിറ്റ്നസ്സിലും ഡയറ്റിലുമെല്ലാം ഏറെ ശ്രദ്ധിക്കുന്ന താരമാണ് മംമ്ത. ക്യാൻസറിനോട് പൊരുതി അപാരമായ മനകരുത്തോടെ ജീവിതം തിരിച്ചുപിടിച്ച വ്യക്തി. കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വറുതിയിലാക്കിയിരിക്കുകയാണ് താരം. വ്യായാമം എന്നത് തന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലയാവർത്തി മംമ്ത പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല അഡിക്ഷൻ എന്നാണ് മംമ്ത വ്യായാമത്തെ വിശേഷിപ്പിക്കുന്നത്.
ഫൊറൻസിക് , ലാൽ ബാഗ്, മ്യാവൂ തുടങ്ങിയവയാണ് ഏറ്റവുമൊടുവിൽ മംമ്ത നായികയായി എത്തിയ ചിത്രങ്ങൾ. 2022 ലും മംമ്തയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ട്. പൃഥ്വിരാജ് നായകനാകുന്ന ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് എന്നിവയാണ് മംമ്തയുടെ മലയാളം പ്രോജക്ടുകൾ. തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്തയുടെ സിനിമകൾ ഒരുങ്ങുന്നുണ്ട്.