scorecardresearch

Inspection Bungalow OTT: പേടിപ്പിക്കാൻ ഇൻസ്‌പെക്ഷൻ ബംഗ്ലാവ്  ഒടിടിയിലേക്ക്, എവിടെ കാണാം?

Inspection Bungalow OTT Release Date & Platform: മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരീസായ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ഒടിടി റിലീസിനൊരുങ്ങുന്നു

Inspection Bungalow OTT Release Date & Platform: മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരീസായ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ഒടിടി റിലീസിനൊരുങ്ങുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Inspection Bungalow OTT release date platform

Inspection Bungalow OTT Release Date & Platform

Inspection Bungalow OTT Release Date & Platform: മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരീസായ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ഒടിടി റിലീസിനൊരുങ്ങുന്നു. 

Advertisment

Also Read: ഞങ്ങളുടെ മാലാഖ കുഞ്ഞെത്തി; ആദ്യ കൺമണിയെ എതിരേറ്റ് ദുർഗ കൃഷ്ണ

ഷാജു ശ്രീധർ, ജയൻ ചേർത്തല, വീണ നായർ, ബാലാജി ശർമ്മ, സെന്തിൽ കൃഷ്ണ രാജാമണി, ശ്രീജിത്ത് രവി എന്നിവർ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Also Read: സിനിമയിലെ 'അയ്യോ പാവം' അമ്മയല്ല; അൾട്രാ മോഡേൺ ആണ് രമ്യ

വീണ നായർ പ്രൊഡക്ഷൻസിന്റെ കീഴിൽ നടി വീണ നായരാണ്  ഈ സീരീസ് നിർമിക്കുന്നത്.  ഒരു പോലീസ് സ്റ്റേഷന് ചുറ്റുമുള്ള അസാധാരണ സംഭവങ്ങളുടെ നർമ്മരൂപത്തിലുള്ള അന്വേഷണമായിരിക്കും ഈ പരമ്പരയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സൈജു എസ്.എസ് ആണ് 'ഇൻസ്‌പെക്ഷൻ ബംഗ്ലാവ്' സംവിധാനം ചെയ്യുന്നത്. 

"ചിരിയുടെയും ഭയത്തിന്റെയും വാതിലുകൾ തുറക്കാൻ പോകുന്നു!" എന്നാണ് ഇൻസ്‌പെക്ഷൻ ബംഗ്ലാവ് പോസ്റ്ററിൻ്റെ ടാഗ്‌ലൈൻ. 

Advertisment

Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ

സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ.  നവംബർ 14 ന് രാത്രി 12 മണി മുതൽ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് സീ5ൽ കാണാം.

Also Read: 29 ശസ്ത്രക്രിയകൾക്ക് വിധേയനായി, എന്നെ സഹിക്കാൻ എളുപ്പമല്ല, ശാലിനി ആയതുകൊണ്ടാണ്: അജിത്

കമ്മട്ടം ആണ് ഒടുവിൽ സീ5ൽ റിലീസ് ചെയ്ത മലയാളം വെബ് സീരീസ്. തൃശ്ശൂരിൽ നടന്ന ഒരു വിവാദ സംഭവം പ്രമേയമാക്കിയ ഈ കുറ്റാന്വേഷണ ത്രില്ലറിൽ സുദേവ് നായരായിരുന്നു പ്രധാന വേഷം ചെയ്തത്. ഓഗസ്റ്റിലാണ് ഇത് സ്ട്രീമിംഗ് ആരംഭിച്ചത്. കൂടുതൽ മലയാളം വെബ് സീരീസുകൾ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് സീ5.

Also Read: വരുണിന്റെ ബോഡി കിട്ടിയാലും എന്റെ ഗോഗിള്‍സ് കിട്ടില്ലെന്നുറപ്പായി:  നവ്യ നായർ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: