/indian-express-malayalam/media/media_files/yash-radhika-pandit-varmahalakshmi-puja-5-fi.jpg)
/indian-express-malayalam/media/media_files/yash-radhika-pandit-varmahalakshmi-puja-4.jpg)
യാഷിൻ്റെ ഭാര്യ രാധിക പണ്ഡിറ്റ് അടുത്തിടെ പങ്കിട്ട ചിത്രങ്ങളാണ് യാഷിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ വസതിയിൽ നടന്ന വരമഹാലക്ഷ്മി പൂജയിൽ നിന്നുള്ള ചിത്രങ്ങളാണിത്. മക്കളായ അയ്റ, യാഥർവ് എന്നിവരെയും ചിത്രങ്ങളിൽ കാണാം.
/indian-express-malayalam/media/media_files/yash-radhika-pandit-varmahalakshmi-puja-5.jpg)
പൂക്കൾ കൊണ്ട് മനോഹരമായി അലങ്കരിച്ച മുറിയുടെ നടുവിലായി സ്ഥാപിച്ച ലക്ഷ്മി വിഗ്രഹവും ചിത്രത്തിൽ കാണാം. "ഭക്തിയും നന്ദിയും കുടുംബവും നിറഞ്ഞ ഒരു ദിവസം. ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിറയ്ക്കട്ടെ. നിങ്ങൾക്കെല്ലാവർക്കും വരമഹാലക്ഷ്മി ആശംസകൾ" എന്നാണ് ചിത്രങ്ങൾക്ക് രാധിക നൽകിയ അടിക്കുറിപ്പ്.
/indian-express-malayalam/media/media_files/yash-radhika-pandit-varmahalakshmi-puja-3.jpg)
യാഷും രാധികയും കുട്ടികളും ഒരുമിച്ച് പ്രാർത്ഥിക്കുന്നത് ചിത്രങ്ങളിൽ കാണാം.
/indian-express-malayalam/media/media_files/yash-radhika-pandit-varmahalakshmi-puja.jpg)
തിങ്കളാഴ്ച യാഷും രാധിക പണ്ഡിറ്റും വിവാഹനിശ്ചയത്തിൻ്റെ എട്ടാം വാർഷികം ആഘോഷിച്ചിരുന്നു. എട്ട് വർഷം മുമ്പ് ഗോവയിൽ നടന്ന സ്വകാര്യ ചടങ്ങിനിടെയായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
/indian-express-malayalam/media/media_files/yash-radhika-pandit-varmahalakshmi-puja-2.jpg)
നന്ദഗോകുല എന്ന ടിവി ഷോയുടെ സെറ്റിൽ വച്ചാണ് രാധികയും യാഷും ആദ്യമായി കണ്ടത്. അവരുടെ ഓൺ-സ്ക്രീൻ കെമിസ്ട്രി ക്രമേണ പ്രണയമായി പരിണമിച്ചു. പിന്നീട് മിസ്റ്റർ ആൻഡ് മിസിസ് രാമാചാരി, സന്തു സ്ട്രെയിറ്റ് ഫോർവേഡ്, മൊഗ്ഗിന മനസു, ഡ്രാമ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അവർ ഒരുമിച്ച് പ്രവർത്തിച്ചു, ഇത് അവരുടെ ബന്ധം ശക്തിപ്പെടുത്തി. 2016 ഡിസംബറിൽ വിവാഹിതരായ ദമ്പതികൾ ഇപ്പോൾ രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ്.
/indian-express-malayalam/media/media_files/yash-radhika-pandit-varmahalakshmi-puja-1.jpg)
തൻ്റെ വരാനിരിക്കുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ തിരക്കിലാണ് യഷ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കിയാര അദ്വാനിയും എത്തുന്നു എന്ന് റിപ്പോർട്ടുണ്ട്. ചിത്രം 2025 ഏപ്രിൽ 10 ന് റിലീസ് ചെയ്യുമെന്നാണ് നിലവിലെ റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.